11 April, 2020 10:32:30 PM


നാടിനു കൈത്താങ്ങായി മുണ്ടക്കയം പൊലീസ്; ഒരു ലക്ഷം മുഖകവചം നിർമ്മിക്കുന്നു നിയമപാലകർ

- നൗഷാദ് വെംബ്ലി




മുണ്ടക്കയം: ലോക് ഡൗൺ കാലത്ത് ജനോപകാരപ്രദമായ നിരവധി പദ്ധതികൾ ഒരുക്കിയ മുണ്ടക്കയം പൊലീസ് ഒരു ലക്ഷം മുഖകവചത്തിൻ്റെ നിർമ്മാണ ജോലികൾ നടത്തി വരികയാണ്. ലോക് ഡൗണിൽ വിവിധ ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കാതെ എത്തിയതാണ് മുണ്ടക്കയം പൊലീസിനെ ഇതിലേയ്ക്ക് ചിന്തിക്കാനിടയാക്കിത്.


പുറത്തിറങ്ങുന്നവരെ കൂടാതെ വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്ന ജീവനക്കാരും വീടുകളിൽ കഴിയുന്നവരും മാസ്ക് ധരിക്കാത്തത് സമൂഹ വ്യാപനത്തിന് സാധ്യതയേറെയെന്ന് മനസിലാക്കിയ പൊലീസ് ഒരു ലക്ഷം മുഖകവചം നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതു സംബന്ധിച്ചു സമൂഹ മാധ്യമങ്ങളിൽ മാത്രം നൽകിയ പ്രചരണത്തിലൂടെ നിരവധി പേരാണ് നിർമ്മാണത്തിന് സന്നദ്ധതയറിയിച്ചത്. രാവിലെ 55 ഓളം തയ്യൽ ജോലി അറിയുന്ന സ്ത്രീകൾ  സ്റ്റേഷനിൽ എത്തി പേരു രജിസ്റ്റർ ചെയ്തു. ഇവരെ മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ എത്തിച്ചു വൈദ്യ പരിശോധന നടത്തിയതിൽ 5 പേർക്ക് പനിലക്ഷണം കണ്ടതിനെ തുടർന്ന് തിരിച്ചയച്ചു.


പോലീസ് ഓഡിറ്റോറിയത്തിൽ അകലം പാലിച്ചു തയ്യൽ യന്ത്രങ്ങൾ നിരത്തിയാണ് നിർമ്മാണം ആരംഭിച്ചത്. നിർമ്മാണ ഉദ്ഘാടനം കോട്ടയം ജില്ലാ പൊലീസ് മേധാവി  ജി. ജയ് ദേവ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഡി.വൈ. എസ്.പി. സന്തോഷ് കുമാർ, സി.ഐ. വി. ഷിബുകുമാർ, ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ്, എസ്.ഐ മാരായ ഇസ്മായിൽ, മാമച്ചൻ എന്നിവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K