12 April, 2020 10:27:12 PM


ഭക്ഷ്യകിറ്റുകളുമായി എന്‍ എസ് എസ്; പൈനാപ്പിള്‍ ചലഞ്ചുമായി റസിഡന്‍റ്സ് അസോസിയേഷന്‍



ഏറ്റുമാനൂര്‍: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാരിനൊപ്പം സഹായഹസ്തവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തി. ഏറ്റുമാനൂർ പടിഞ്ഞാറെനട എൻ എസ് എസ് 5023 കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ എല്ലാ കുടുംബാംഗങ്ങൾക്കും ഭക്ഷ്യധാന്യകിറ്റ് നൽകി. കരയോഗം സെക്രട്ടറി ചന്ദ്രമോഹന പണിക്കർ ആദ്യകിറ്റ് നൽകി. പലവ്യഞ്ജനങ്ങള്‍ അടങ്ങിയ കിറ്റ് എല്ലാ വീടുകളിലും എത്തിച്ചു. 



കൃഷിവകുപ്പിന്‍റെ പൈനാപ്പിള്‍ ചലഞ്ചിനോട് സഹകരിച്ച് റസിഡന്‍റ് സ്  അസോസിയേഷനുകളും രംഗത്തെത്തി. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ  വിപണി കണ്ടെത്താനാവാതെ കര്‍ഷകര്‍ വിഷമിക്കുന്ന സാഹചര്യത്തിലാണ് കൃഷി വകുപ്പ് പൈനാപ്പിള്‍ ചലഞ്ച് പദ്ധതിയ്ക്ക് ആരംഭം കുറിച്ചത്. തുശ്ചമായ വിലയ്ക്ക് എത്തിക്കുന്ന പൈനാപ്പിള്‍ അംഗങ്ങള്‍ക്ക് ലഭ്യമാക്കികൊണ്ടാണ് ഏറ്റുമാനൂരില്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷനും പരിപാടിയോട് സഹകരിച്ചു. 


കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ സാലി ജോസഫ്. കൃഷി ഓഫീസര്‍ ഡെന്നീസ് ജോര്‍ജ് എന്നിവരുടെ സഹകരണത്തോടെ പൂഞ്ഞാറിലെ തോട്ടത്തില്‍ നിന്നും ഉണ്ണികൃഷ്ണന്‍ എന്ന കര്‍ഷകന്‍ എത്തിച്ച കൈതച്ചക്കയാണ് ആദ്യഘട്ടത്തില്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ലഭ്യമാക്കിയത്. വൈസ് പ്രസിഡന്‍റ് എം.എസ്.രാജു ഉദ്ഘാടനം ചെയ്തു. രണ്ടാം ഘട്ടം വിതരണം തിങ്കളാഴ്ച നടക്കും.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K