17 April, 2020 06:23:05 PM


'ഹലോ ഡോക്ടര്‍ ഏറ്റുമാനൂര്‍': ചികിത്സ ഫോണിലൂടെയും; സേവനത്തിന് ഡോക്ടര്‍മാരെ വിളിക്കാം



ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ ഇനി രോഗികള്‍ക്ക് വീട്ടിലിരുന്ന് ഡോക്ടറുമായി സംവദിക്കാം. ലോക്ഡൗണില്‍ ആശുപത്രിയില്‍ പോകാതെ രോഗവിവരങ്ങള്‍ ഫോണിലൂടെയും വാട്സ്ആപ്പിലൂടെയും ധരിപ്പിച്ച് ചികിത്സ തേടാവുന്ന 'ഹലോ ഡോക്ടർ ഏറ്റുമാനൂർ' പദ്ധതിയ്ക്ക് ഏറ്റുമാനൂര്‍ നഗരസഭ നാളെ രാവിലെ 11ന് തുടക്കം കുറിക്കും. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജിന്‍റെ അദ്ധ്യക്ഷതയില്‍ കോട്ടയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് (കുട്ടികളുടെ ആശുപത്രി) സൂപ്രണ്ട് ഡോ.പി.സവിദ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.


'ഡോക്ടര്‍ വീട്ടിലേക്ക്' എന്ന പദ്ധതി നഗരസഭ ആരംഭിച്ചത് വളരെ വിജയകരമായിരുന്നു. രോഗികളുടെ ആവശ്യപ്രകാരം ഡോക്ടറും നഴ്സും ലാബ് ടെക്നീഷ്യനും അടങ്ങുന്ന സംഘം വീട്ടിലെത്തി പരിശോധിച്ച് മരുന്ന് നല്‍കുന്ന പദ്ധതിയാണ് ഇത്. രണ്ട് യൂണിറ്റുകളാണ് നിലവില്‍ ഈ പദ്ധതിപ്രകാരം പ്രവര്‍ത്തിക്കുന്നത്. ഇതിനോടകം രോഗികള്‍ ഈ പദ്ധതി പ്രയോജനപ്പെടുത്തി. ഇതിന്‍റെ രണ്ടാം ഘട്ടമായാണ് ആരോഗ്യകാര്യ സ്ഥിരം സമിതിയുടെ നേതൃത്വത്തില്‍ 'ഹലോ ഡോക്ടർ ഏറ്റുമാനൂർ' എന്ന ടെലി കൺസൾട്ടേഷൻ പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നത്.


'ഹലോ ഡോക്ടർ ഏറ്റുമാനൂർ' എന്ന ടെലി കൺസൾട്ടേഷൻ പദ്ധതി പ്രകാരം സേവനം ലഭ്യമാകുന്ന ഡോക്ടര്‍മാരും ഫോണ്‍നമ്പരും കണ്‍സള്‍ട്ടിംഗ് സമയവും ചുവടെ.


ഫിസിഷ്യന്‍:


#  ഡോ. അരുണ്‍ എം (ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ)

    ഫോണ്‍: 9961055193

#  ഡോ.കെ.സി.ജോര്‍ജ്  (ദിവസവും വൈകിട്ട് 4.30 മുതല്‍ 6.30 വരെ) 

    ഫോണ്‍: 9447418220

#  ഡോ.ഷീലാ കുര്യന്‍ (ദിവസവും വൈകിട്ട് 5 മുതല്‍ വൈകിട്ട് 7 വരെ) 

    ഫോണ്‍: 0481 2536559

#  ഡോ.അനൂപ് കുമാര്‍ എന്‍ (തിങ്കള്‍, ചൊവ്വ, ബുധന്‍ പകല്‍ 2 മുതല്‍ 3 വരെ) 

    ഫോണ്‍: 9895255662

#  ഡോ.റോണി വേമ്പേനി (ബുധന്‍, വ്യാഴം പകല്‍ 2 മുതല്‍  3 വരെ) 

    ഫോണ്‍: 8138897524

#  ഡോ.ജോളിമോന്‍ (ദിവസവും രാവിലെ 6 മുതല്‍‌ 7 വരെ, വൈകിട്ട് 4 മുതല്‍  8 വരെ) 

    ഫോണ്‍: 9447571178

#  ഡോ.മിഥുന്‍  (ദിവസവും പകല്‍ 2 മുതല്‍ വൈകിട്ട് 3 വരെ) 

    ഫോണ്‍: 9447238880

#  ഡോ.ജിം ജേക്കബ് റോയി  (ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ) 

    ഫോണ്‍: 9496720759


പീഡിയാട്രീഷന്‍:


#  ഡോ. റ്റി.യു.സുകുമാരന്‍ (ദിവസവും രാവിലെ 9 മുതല്‍  10 വരെ)

    ഫോണ്‍: 9847057714

#  ഡോ.പി.സവിദ, സൂപ്രണ്ട്, ഐസിഎച്ച്  (ദിവസവും വൈകിട്ട് 3 മുതല്‍ 5 വരെ) 

    ഫോണ്‍: 9846225476

#  ഡോ.കെ.പി.ശശിധരന്‍ (ദിവസവും വൈകിട്ട് 4 മുതല്‍  6 വരെ) 

    ഫോണ്‍: 9447362504

#  ഡോ.ജസ്സി (ഞായര്‍‌, തിങ്കള്‍ പകല്‍ 2 മുതല്‍ 3 വരെ) 

    ഫോണ്‍: 9446983433


ഒപ്താല്‍മോളജി (കണ്ണ്):


#  ഡോ. ശേഷാദ്രിനാഥന്‍ (തിങ്കള്‍, ചൊവ്വ, വ്യാഴം,വെള്ളി രാവിലെ 10 മുതല്‍  12 വരെ)

    ഫോണ്‍: 9447530900


ഇഎന്‍ടി:


#  ഡോ.ഷിബു ജോര്‍ജ്, പ്രൊഫസര്‍, കോട്ടയം മെഡിക്കല്‍ കോളേജ് 

    (ചൊവ്വ, വ്യാഴം, ശനി പകല്‍ 12 മുതല്‍ 1 വരെ)  ഫോണ്‍: 9446815554

#  ഡോ.എസ്.കാന്തി (ദിവസവും രാവിലെ 9 മുതല്‍  10 വരെ) 

    ഫോണ്‍: 94473622504


നെഫ്രോളജി (വൃക്കരോഗം):


#  ഡോ.ജയകുമാര്‍ കെ.പി, എച്ച് ഓ ഡി, കോട്ടയം മെഡിക്കല്‍ കോളേജ് 

    (ദിവസവും വൈകിട്ട് 5 മുതല്‍ 7 വരെ)  ഫോണ്‍: 9447053794


ഗൈനക്കോളജി:


#  ഡോ.റജി (ദിവസവും വൈകിട്ട് 4 മുതല്‍  7 വരെ) 

    ഫോണ്‍: 9447939328

#  ഡോ.തങ്കമ്മ (ചൊവ്വ, ബുധന്‍, വ്യാഴം വൈകിട്ട് 8 മുതല്‍  9 വരെ) 

    ഫോണ്‍: 8606505342

#  ഡോ.കമലം (ദിവസവും വൈകിട്ട് 3 മുതല്‍  6 വരെ) 

    ഫോണ്‍: 9446846318


സര്‍ജന്‍:


#  ഡോ.റോണി റ്റി വേമ്പേനി (വ്യാഴം, വെള്ളി, ശനി രാവിലെ 6 മുതല്‍ 7 വരെ, വൈകിട്ട് 4 മുതല്‍  8 വരെ) 

    ഫോണ്‍: 8138897524


അസ്ഥിരോഗം:


#  ഡോ.ജീവന്‍ മാത്യു (ദിവസവും വൈകിട്ട് 3 മുതല്‍ 6 വരെ) 

    ഫോണ്‍: 9447287454


റീ ഹാബിലിറ്റേഷന്‍ പ്രഫ‍ഷണല്‍ (ഭിന്നശേഷിവിഭാഗം):


#  ഡോ.ഫെബിലിയോ മാത്യു (ദിവസവും രാവിലെ 10 മുതല്‍  12 വരെ) 

    ഫോണ്‍: 9446820131


ഹോമിയോ:


#  ഡോ.ജോബി.ജെ, മെഡിക്കൽ ഓഫീസർ (ദിവസവും രാവിലെ 10 മുതല്‍ 4 വരെ) 

    ഫോണ്‍: 8547743293


ആയുർവേദം:


#  ഡോ.ബി.ബിന്ദു, സീനിയർ മെഡിക്കൽ ഓഫീസർ (ദിവസവും വൈകിട്ട് 3 മുതല്‍ 7 വരെ) 

    ഫോണ്‍: 9496928195





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K