20 April, 2020 01:07:33 PM


മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് "നട്ടുച്ച പന്തം" : മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍



കോട്ടയം: സ്പ്രിങ്ക്ളർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് "നട്ടുച്ച പന്തം" പ്രതിഷേധ സമരം നടത്തി. ലോക്ഡൗണ്‍ ആയതിനാല്‍ പ്രധാന കേന്ദ്രങ്ങളില്‍ നാലാള്‍ വീതം സാമൂഹികഅകലം പാലിച്ച് സമരത്തില്‍ പങ്കെടുക്കാനായിരുന്നു ആഹ്വാനം. കോട്ടയം ജില്ലയില്‍ ഏറ്റുമാനൂര്‍, കോട്ടയം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, ചങ്ങനാശ്ശേരി, വൈക്കം തുടങ്ങിയ വിവിധ കേന്ദ്രങ്ങളില്‍ സമരം നടന്നു. 



ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ സമരത്തില്‍ പങ്കെടുത്ത മുസ്‌ലിം യൂത്ത്‌ ലീഗ്‌ പ്രവർത്തകരെ പോലീസ്‌ അറസ്റ്റ്‌ ചെയ്ത്‌ നീക്കി. ഒരാള്‍ പന്തം കത്തിച്ച് പിടിച്ചും മറ്റുള്ളവര്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്ലാക്കാര്‍ഡുകള്‍ പിടിച്ചുമായിരുന്നു സമരം നടന്നത്. മുസ്ലീം ലീഗ്‌ ജില്ലാ സെക്രട്ടറി പി.കെ അബ്ദുൾ സമദ്‌, യൂത്ത്‌ ലീഗ്‌ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നഹാസ്‌ സൈദ്‌, അതിരമ്പുഴ പഞ്ചായത്ത് അംഗം ഷബീർ ഷാജഹാൻ, നവാസ്‌ ഏറ്റുമാനൂർ, നജീം ഏറ്റുമാനൂർ എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ്‌ ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K