27 April, 2020 11:14:32 AM


കോട്ടയത്ത് കൂടുതല്‍ കോവിഡ് ബാധിതര്‍ ? ചുമട്ടുതൊഴിലാളിയുടെ കുടുംബത്തിന്‍റെ ഫലം നെഗറ്റീവ്



കോട്ടയം: കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളിയുടെ കുടുംബത്തിന്‍റെ ഫലം നെഗറ്റീവ്. ഇയാളുടെ ഭാര്യ, രണ്ട് മക്കള്‍, ഭാര്യാ സഹോദരന്‍,  കൂടെ ജോലി ചെയ്യുന്ന മൂന്ന് തൊഴിലാളികള്‍ എന്നിവരുടെ സാമ്പിള്‍ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. അതേസമയം, ജില്ലയില്‍ കൂടുതൽ പേർക്ക് കോവിഡ് ബാധയുള്ളതായാണു സൂചന. ഔദ്യോഗികപ്രഖ്യാപനത്തിനുശേഷമേ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകുകയുള്ളു.


മഹാരാഷ്ട്രയിൽ നിന്നു വന്ന ലോറിയിലെ ഡ്രൈവറെ ആശുപത്രിയിൽ ചികിത്സയ്ക്കു മാറ്റി. വൈക്കം മേഖല കനത്ത ആശങ്കയിലാണ്. മറവൻതുരുത്ത്, ഉദയനാപുരം പഞ്ചായത്തിലെ ചില വാർഡുകളും ഹോട്സ്പോട്ടുകളാക്കും. വടയാർ പിഎച്ച്സി അടച്ചു. 3 ഡോക്ടർമാർ ക്വാറന്റീനിൽ പോയി. 18 ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിലാണ്. മണർകാട് പ്രദേശത്തു ശുചീകരണം നടത്തി. 


കോവിഡ് ബാധിതരുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ ജില്ലയിൽ കനത്ത ജാഗ്രതയും നിയന്ത്രണവും. മൂന്നു ദിവസത്തേക്ക് അവശ്യസേവനം മാത്രമേ അനുവദിക്കൂ. ഹോമിയോ, ആയുർവേദ പ്രതിരോധ മരുന്ന് വിതരണം ഊർജിതമാക്കാനും മന്ത്രി അധ്യക്ഷതയിൽ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ തീരുമാനിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K