01 May, 2020 02:11:47 PM


കോവിഡ് സ്ഥിരീകരിച്ച മണര്‍കാട് സ്വദേശി ഏറ്റുമാനൂര്‍ മാര്‍ക്കറ്റില്‍ എത്തിയിരുന്നു; സഞ്ചാരപഥം അറിയാം



കോട്ടയം: കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച മണര്‍കാട് സ്വദേശിയായ ട്രക്ക് ഡ്രൈവറുടെയും മേലുകാവുമറ്റം സ്വദേശിയുടെയും സഞ്ചാരപഥം ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചു. രോഗികള്‍ സഞ്ചരിച്ച സ്ഥലങ്ങളില്‍ ആ സമയം ഉണ്ടായിരുന്നവര്‍ 1077 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.


മണര്‍കാട് സ്വദേശിയായ ട്രക്ക് ഡ്രൈവറുടെ സഞ്ചാരപഥം ചുവടെ


ഏപ്രില്‍ 17 - കോട്ടയത്തുനിന്നും പുറപ്പെട്ട് കോഴിക്കോട് ബെയ്പൂര്‍ ഫോര്‍ട്ടിലെ നസീറിന്‍റെ കോക്കനട്ട് ഷോപ്പില്‍ എത്തി. (രാവിലെ 2.15 മുതല്‍ 7.45 വരെ അവിടെ ഉണ്ടായിരുന്നു). 10 മണിക്ക് കോഴിക്കോട് നിന്നും തിരിച്ച് ഉച്ചകഴിഞ്ഞ് 3.30ന് കോട്ടയം മണര്‍കാടുള്ള വീട്ടിലെത്തി.


ഏപ്രില്‍ 19 - രാവിലെ 5.30ന് ഏറ്റുമാനൂര്‍ പേരൂര്‍ കവലയിലെ പച്ചക്കറി മാര്‍ക്കറ്റില്‍ എത്തി. (6.30വരെ മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നു). 9.30 മണിയോടെ മണര്‍കാട് കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തിക്കുന്ന വയലാറ്റ് വീട്ടിലെത്തി. (10.30 വരെ അവിടെ തങ്ങി)


ഏപ്രില്‍ 21 - കോട്ടയം മാര്‍ക്കറ്റില്‍ രാവിലെ 5.30ന് എത്തി. 6.30 വരെ മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നു.


ഏപ്രില്‍ 22, 23 - സക്കറിയായുടെ ഓയില്‍ മില്ലില്‍ ജോലി ചെയ്തു.


ഏപ്രില്‍ 24 - മണര്‍കാട് കവലയിലെ പിഎസ്എം സ്റ്റേഷനറി കടയില്‍ രാവിലെ 10.30ന് എത്തി.


ഏപ്രില്‍ 25 - സുഹൃത്തിന്റെ ബൈക്കില്‍ രാവിലെ 8ന് പാമ്പാടി താലൂക്ക് ആശുപത്രിയില്‍ എത്തി (8.30 വരെ അവിടെ ഉണ്ടായിരുന്നു)


ഏപ്രില്‍ 26 - രാവിലെ 9ന് ജില്ലാ ആശുപത്രിയില്‍ എത്തി സാമ്പിള്‍ എടുത്ത ശേഷം ആംബുലന്‍സില്‍ വീട്ടിലേക്ക് മടങ്ങി.


ഏപ്രില്‍ 27 - വൈറസ് ബാധ സ്ഥിരീകരിക്കുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു.


മേലുകാവുമറ്റം സ്വദേശിയുടെ സഞ്ചാരപഥം ചുവടെ


ഏപ്രില്‍ 23 (രാവിലെ 10.15) - ഗോവിന്ദാപുരം ചെക്ക് പോസ്റ്റില്‍ എത്തി


ഏപ്രില്‍ 23 (12 മണി) - പാലക്കാട് വടക്കഞ്ചേരിയിലെ പെട്രേള്‍ പമ്പില്‍


ഏപ്രില്‍ 23 (3.45 മണി) - മേലുകാവുമറ്റത്തെ വീട്ടില്‍


ഏപ്രില്‍ 25 (10.45 മുതല്‍ 1 മണി വരെ) - പാലാ ഗവ. ആശുപത്രിയിലെ കൊറോണാ ക്ലിനിക്കില്‍


ഏപ്രില്‍ 27 - കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.6K