12 May, 2020 09:21:24 PM


കോട്ടയം ജില്ലയില്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ്



കോട്ടയം: ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. അവശ്യ സേവനങ്ങള്‍ക്കും അവശ്യ വസ്തുക്കളുടെ ഉത്പാദനവും വില്‍പ്പനയും വിതരണവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയുണ്ട്. ഇളവുകള്‍ ബുധനാഴ്ച നിലവില്‍ വരും.


കോട്ടയം മുനിസിപ്പാലിറ്റിയിലെ രണ്ട്, 18 വാര്‍ഡുകള്‍, മണര്‍കാട് പഞ്ചായത്തിലെ 10,16 വാര്‍ഡുകള്‍, പനച്ചിക്കാട് പഞ്ചായത്തിലെ 16-ാം വാര്‍ഡ്, വെള്ളൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എന്നിവയാണ് നിലവില്‍ ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍. 


മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അതിര്‍ത്തി ചെക് പോസ്റ്റുകള്‍ വഴി ഇന്ന് രാത്രി 8.30 വരെ കേരളത്തില്‍ കോട്ടയം ജില്ലക്കാരായ 1827 പേരെത്തി. പാസ് വിതരണം ചെയ്തു തുടങ്ങിയ ദിവസം മുതലുള്ള കണക്കാണിത്. ഇതുവരെ 3072 പാസുകളാണ് നല്‍കിയത്. ഇനി 872 അപേക്ഷകള്‍ പരിഗണിക്കാനുണ്ട്. വിവിധ ചെക് പോസ്റ്റുകളിലൂടെ വന്നവര്‍: ആര്യങ്കാവ് - 145, ഇഞ്ചിവിള - 52, കുമളി - 620, മഞ്ചേശ്വരം - 227, മുത്തങ്ങ - 94, വാളയാര്‍ - 689.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K