12 June, 2020 07:05:07 PM


സന്ധ്യ ജി നായർ മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട്; മുൻ പ്രസിഡണ്ട് ജിസ്മോള്‍ വിട്ടുനിന്നു

- സുനിൽ പാലാ



പാലാ: മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി കേരളാ കോൺഗ്രസ് (എം) ജോസ് വിഭാഗം സ്ഥാനാർത്ഥി സന്ധ്യാ ജി നായർ തെരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർത്ഥി ബിജെ.പി യിലെ എൻ. മായാദേവിയെയാണ് പരാജയപ്പെടുത്തിയത്. 3ന് എതിരെ 8 വോട്ട് നേടിയാണ് സന്ധ്യയുടെ വിജയം. വെള്ളിയേപ്പള്ളി ഏഴാം വാർഡ് മെമ്പറാണ് സന്ധ്യ. 


13 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ  7 അംഗങ്ങൾ ഉള്ള കേരളാ കോൺഗ്രസ് (എം) ന് ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ട്. രണ്ട് അംഗങ്ങൾ ഉള്ള കോൺഗ്രസ്സിലെ ഒരംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. സ്ഥാനമൊഴിഞ്ഞ പഞ്ചായത്ത് പ്രസിഡണ്ട് ജിസ്മോൾ തോമസാണ് പാർട്ടി വിപ്പ് ഉണ്ടായിരുന്നിട്ടും വോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്നത്. കോൺഗ്രസിലെ മറ്റൊരംഗം കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു. ഒരംഗമുള്ള എൽ.ഡി.എഫും വോട്ടെടുപ്പിൽ പങ്കെടുത്തില്ല. പി.ഡബ്ല്യു.ഡി.കെട്ടിടവിഭാഗം അസി.എക്സിക്യൂട്ടീവ് എൻജിനീയറായിരുന്നു റിട്ടേണിംഗ് ഓഫീസർ.


യു.ഡി.എഫ് ധാരണ പ്രകാരം ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉള്ള കക്ഷിയ്ക്കാണ് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍. എന്നാൽ കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പു സമയത്ത് കോൺഗ്രസിന്‍റെ സമ്മർദ്ദത്തിനു വഴങ്ങി പ്രസിഡണ്ട് പദവി കോൺഗ്രസിന് വിട്ടുനൽകുകയായിരുന്നു. സന്ധ്യാ ജി.നായർ പ്രസിഡണ്ട് ആവേണ്ടതിനു പകരം കോൺഗ്രസ് അംഗo ജി സ്‌മോൾ തോമസ് പ്രസിഡണ്ടായി. കേരളാ കോൺഗ്രസ് (എം)ലെ രാജൻ മുണ്ടമറ്റമാണ് ഇവിടെ വൈസ് പ്രസിഡണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K