12 June, 2020 08:11:33 PM


ജൂൺ 12 എസ്.പി പിള്ള സ്മൃതിദിനമായി ആചരിക്കണം; നഗരസഭാ കൗണ്‍സിലില്‍ ആവശ്യം



ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭ വിഭാവന ചെയ്തിരിക്കുന്ന തിയറ്റർ സമുച്ഛയം എസ്.പി പിള്ളയുടെ സ്മാരകമാക്കണമെന്നും എല്ലാ വർഷവും ജൂൺ 12 എസ്.പി പിള്ള സ്മൃതിദിനമായി നഗരസഭ ആചരിക്കണമെന്നും വിദ്യാഭ്യാസ കാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻ ഗണേഷ് ഏറ്റുമാനൂർ ആവശ്യപ്പെട്ടു. യശ:ശീരനായ ഹാസ്യനടൻ എസ്.പി പിള്ളയുടെ 35-ാം ചരമവാർഷിക ദിനം ആചരിക്കുന്നതിന് ചേര്‍ന്ന പ്രത്യേക കൗൺസിൽ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ഗണേഷ് . നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. 


വിവിധ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാന്മാരായ പി.എസ് വിനോദ്, സൂസൻ തോമസ്, റ്റി.പി.മോഹൻദാസ്, വിജി ഫ്രാൻസിസ്, മുൻ ചെയർമാന്മാരായ ജയിംസ് തോമസ് പ്ലാക്കിത്തൊട്ടി, ജോയി ഊന്നുകല്ലേൽ, ജോർജ് പുല്ലാട്ട്, സെക്രട്ടറി കവിത എസ് കുമാർ, എസ്.പി പിള്ളയുടെ പുത്രൻ സതീഷ് ചന്ദ്രൻ, എസ് പി. പിള്ള സ്മാരക ട്രസ്റ്റ് ചെയർമാൻ ഏറ്റുമാനൂർ ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു.                   





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K