13 July, 2020 08:52:24 PM


കോട്ടയം ജില്ലയില്‍ 10 കണ്ടെയ്ന്‍മെന്‍റ് സോണുകള്‍; കൂടുതല്‍ പ്രാഥമിക പരിചരണ കേന്ദ്രങ്ങള്‍



കോട്ടയം: ഉദയനാപുരം പഞ്ചായത്തിലെ 16-ാം വാര്‍ഡ് കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍ പേഴ്സണായ ജില്ലാ കളക്ടര്‍ ഉത്തരവായി. ഇപ്പോള്‍ ജില്ലയില്‍ ഒന്‍പത് തദ്ദേശഭരണ സ്ഥാപനങ്ങളിലായി ആകെ 10 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. കണ്ടെയ്ന്‍മെന്‍റ് സോണുകളുടെ പട്ടിക ചുവടെ (തദ്ദേശഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍).


ചിറക്കടവ്- 4,5
പള്ളിക്കത്തോട്- 8
എരുമേലി-12
തൃക്കൊടിത്താനം-12
പാറത്തോട്-8
മണര്‍കാട്-8
അയ്മനം -6
കടുത്തുരുത്തി-16
ഉദയനാപുരം-16 


കൂടുതല്‍ പ്രാഥമിക പരിചരണ കേന്ദ്രങ്ങള്‍


വരും ദിവസങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചാല്‍ പുതിയ പ്രാഥമിക പരിചരണ കേന്ദ്രങ്ങളില്‍ (സി.എഫ്.എല്‍.ടി.സി) പ്രവേശിപ്പിക്കും. ലക്ഷണങ്ങള്‍ ഇല്ലാത്തവരും ഗുരുതരമല്ലാത്ത ലക്ഷണങ്ങള്‍ ഉള്ളവരുമായ കോവിഡ് രോഗികളെയാണ് ഇത്തരം കേന്ദ്രങ്ങളില്‍ താമസിപ്പിക്കുന്നത്. നിലവില്‍ പാലാ ജനറല്‍ ആശുപത്രിയിലെ പുതിയ ബ്ലോക്ക്, മുട്ടമ്പലം സര്‍ക്കാര്‍ വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റല്‍,  എന്നിവിടങ്ങളിലാണ് സി.എഫ്.എല്‍.ടി.സികള്‍ പ്രവര്‍ത്തിക്കുന്നത്. അടുത്ത ഘട്ടത്തില്‍ കുറിച്ചി നാഷണല്‍ ഹോമിയോ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ചങ്ങനാശേരി കുരുശുംമൂട് മീഡിയ വില്ലേജ്, കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്‍റര്‍ എന്നിവിടങ്ങളിലാണ് രോഗികളെ പ്രവേശിപ്പിക്കുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K