18 July, 2020 11:02:37 AM


ഏറ്റുമാനൂര്‍ 35-ാം വാര്‍ഡിലെ കിഴക്കേനട - മംഗലം കലുങ്ക് റോഡ് അടച്ചു



ഏറ്റുമാനൂര്‍: കണ്ടയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച ഏറ്റുമാനൂര്‍ നഗരസഭയിലെ 35-ാം വാര്‍ഡിലേക്കുള്ള പ്രധാന റോഡ് അടച്ചു. ഇന്ന് രാവിലെ റവന്യു, പോലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് റോഡ് അടച്ചത്. പ്രദേശത്ത് താമസിക്കുന്ന ദമ്പതികള്‍ക്ക് ഒരേ ദിവസം കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്നാണ് നടപടി. 33, 35 വാര്‍ഡുകളെ വേര്‍തിരിക്കുന്ന കിഴക്കേനടയില്‍ നിന്നും മംഗലം കലുങ്കിലേക്കുള്ള റോഡാണ് രാവിലെ പതിനൊന്ന് മണിയോടെ അടച്ചത്.



ദിണ്ഡിഗലില്‍നിന്നും എത്തി ഗൃഹനിരീക്ഷണത്തില്‍ കഴിയവെ ജൂലൈ 14ന് നടത്തിയ സ്രവ പരിശോധനയിലാണ് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. ഒരേ വീട്ടില്‍ രണ്ട് പേര്‍ക്ക് ഒരേ ദിവസം കോവിഡ് പോസിറ്റീവ് ആയതിനാലാണ് ഈ വാര്‍ഡ് കണ്ടയിന്‍മെന്‍റ് സോണായി മാറിയത്. ഏഴ് ദിവസത്തേക്ക് ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇന്നലെ മാത്രം ഏറ്റുമാനൂരില്‍ 11 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K