20 July, 2020 07:34:35 AM


ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റിലും കോവിഡ്; സ്ഥിരീകരിച്ചത് ഡ്രൈവര്‍ക്ക്



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ കോവിഡ് പിടിയിലമരുന്നു. ഇന്ന് രാവിലെ പേരൂര്‍  റോഡിലെ സ്വകാര്യ പച്ചക്കറി മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ ലോറി ഡ്രൈവറായ ഏറ്റുമാനൂര്‍ സ്വദശി(46)യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കിടങ്ങൂരിലെ ഒരു കടയിലേക്ക് പച്ചക്കറി കയറ്റികൊണ്ടുപോകുവാന്‍ എത്തിയതാണ് ഏറ്റുമാനൂര്‍ മൂന്നാം വാര്‍ഡില്‍ താമസിക്കുന്ന  ഇയാള്‍. ഇന്ന് പുലര്‍ച്ചെ മാര്‍ക്കറ്റില്‍ എത്തിയ 28 പേരെ ആന്‍റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കി. കോവിഡ് സ്ഥിരീകരിച്ചതോടെ കുടുംബാംഗങ്ങള്‍ സ്വയം ഹോം ക്വാറന്‍റയിനില്‍ പ്രവേശിച്ചു. 


ഇദ്ദേഹം ഭാര്യയും രണ്ട് പെണ്‍കുട്ടികളുമായാണ് താമസം. ഇവരുടെ സ്രവം അഞ്ച് ദിവസത്തിനുള്ളില്‍ പരിശോധിക്കും. അതേസമയം ഇദ്ദേഹത്തിന്‍റെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. ഹോം ക്വാറന്‍റയിനില്‍ അല്ലാതിരുന്ന ആളായതിനാല്‍ സമ്പര്‍ക്കത്തിലൂടെ മറ്റുള്ളവരിലേക്ക് രോഗം പകര്‍ന്നിട്ടുണ്ടോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഇദ്ദേഹത്തിന്‍റെ ഭാര്യ അയല്‍കൂട്ടം യോഗത്തിലും മറ്റും പങ്കെടുത്തിരുന്നുവത്രേ. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റിലെ 3 തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8.5K