20 July, 2020 02:14:55 PM


കോവിഡ് വ്യാപനം: ഏറ്റുമാനൂര്‍ നഗരത്തില്‍ നാളെ മുതല്‍ കടകള്‍ അടച്ചിടും




ഏറ്റുമാനൂര്‍: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏറ്റുമാനൂര്‍ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടാന്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ഏറ്റുമാനൂര്‍ യൂണിറ്റ് യോഗം തീരുമാനിച്ചു. ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങളും മെഡിക്കല്‍ ഷോപ്പുകളും ഒഴികെ എല്ലാ കടകളും ചൊവ്വാഴ്ച  മുതല്‍ അടുത്ത ഞായറാഴ്ച (ജൂലായ് 26) വരെ അടച്ചിടും. ജൂലായ് 27 മുതല്‍ കടകള്‍ തുറക്കുന്നത് അന്നത്തെ സാമൂഹികപശ്ചാത്തലം പരിശോധിച്ചശേഷം മാത്രമായിരിക്കുമെന്ന് പ്രസിഡന്‍റ് എന്‍.പി.തോമസ് പറഞ്ഞു.


ഹോട്ടലുകളില്‍ പാഴ്സല്‍ സര്‍വ്വീസ് മാത്രമായിരിക്കും ഉണ്ടാവുക. അവശ്യസര്‍വ്വീസായി തുറന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലേക്ക് ഒരു കാരണവശാലും ആളുകളെ പ്രവേശിപ്പിക്കരുത്. സാമൂഹികഅകലം പാലിച്ച് പുറത്തു നിര്‍ത്തി സാധനങ്ങള്‍ കൊടുക്കണം. ഹോം ഡലിവറി സൗകര്യമുള്ളവര്‍ ആ രീതി അംവലംബിക്കുമ്പോള്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും കര്‍ശനനിര്‍ദ്ദേശമുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 13.3K