11 August, 2020 10:11:20 AM
തെള്ളകത്ത് മിനിട്രക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

ഏറ്റുമാനൂർ: എം.സി.റോഡിൽ തെള്ളകത്തെ സ്വകാര്യ ആശുപത്രിക്കു മുന്നിൽ ടാറ്റാ എയ്സ് മിനിട്രക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരപരിക്ക്. ചൊവ്വാഴ്ച രാവിലെ ആയിരുന്നു അപകടം. പരിക്കേറ്റ സോബിൻ എന്നയാളെ ഉടനെ സമീപത്തെ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റയാൾ തൃശൂർ സ്വദേശിയാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.