09 October, 2020 07:54:26 PM
പാലായില്‍ കോവിഡ് രോഗി മുങ്ങി; ഊരുചുറ്റി പോലീസും പഞ്ചായത്ത് അധികൃതരും

പാലാ: പാലായില്‍ കോവിഡ് സ്ഥിരീകരിച്ച വയോധികന്‍ മുങ്ങിയത് നാട്ടില്‍ പരിഭ്രാന്തി പരത്തുന്നു. മുത്തോലി ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയിലെ പുലിയന്നൂരിലാണ് സംഭവം. ഇദ്ദേഹത്തിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ ഒളിവില്‍ പോയ 62കാരനെ തിരഞ്ഞ് മുത്തോലി പഞ്ചായത്ത് അധികൃതരും നാട്ടുകാരും ഊരുചുറ്റുകയാണ്. ആളെ കണ്ടെത്താന്‍ പോലീസിന്‍റെ സഹായവും തേടിയിട്ടുണ്ട്.