05 December, 2020 07:37:25 PM
വൈക്കം നഗരസഭാ മേഖലയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി

വൈക്കം: ശ്രീ മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ ആറിന് രാത്രി എട്ടു മുതല്‍ ഒന്‍പതിന് രാവിലെ എട്ടു വരെ വൈക്കം നഗരസഭാ മേഖലയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ഈ ദിവസങ്ങളില്‍ നഗരസഭാ പരിധിയില്‍ മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. നിരോധനം നടപ്പിലാക്കുന്നതിന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറെയും ജില്ലാ പോലീസ് മേധാവിയെയും ചുമതലപ്പെടുത്തി.