16 December, 2020 05:21:36 PM


ഈരാറ്റുപേട്ട നഗരസഭയിൽ യു ഡി.എഫ് ഭരണത്തിലേക്ക്; പരാജയം ഏറ്റുവാങ്ങി ജനപക്ഷം



ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയിൽ14 സീറ്റുമായി യുഡിഎഫ് നഗരസഭാ ഭരണത്തിലേക്ക്.  28 വാര്‍ഡുകളാണ് ആകെയുള്ളത്. മുസ്ലിം ലീഗ് മൽസരിച്ച 16 വാർഡുകളിൽ 9 ലും കോൺഗ്രസ് മൽസരിച്ച 11 വാർഡുകളിൽ 5ലും  വിജയിച്ചു. 2015ലെ തെരഞ്ഞടുപ്പിൽ മുസ് ലിം ലീഗിന് 8 ഉം കോൺഗ്രസിന് 3 ഉം സീറ്റുകൾ ലഭിച്ചിരുന്നു.


2015ൽ സി.പി.എം 7 സി.പി.ഐ 2 ജനപക്ഷം4 ഇവയെല്ലാം കൂടി 13 സീറ്റുകൾ എൽ.ഡി.എഫിന് ലഭിച്ചിരുന്നു. കഴിഞ്ഞ തവണ  4 സീറ്റുകൾ എസ്.ഡി.പി.ഐ ക്കും ലഭിച്ചിരുന്നു. 13 സീറ്റിൽ വിജയിച്ച എൽ.ഡി എഫ് കഴിഞ്ഞ തവണ അധികാരത്തിൽ വന്നിരുന്നു. അന്ന് ചെയർമാൻ തെ രഞ്ഞുപ്പിൽ നിന്ന് എസ്.ഡി.പി.ഐ വിട്ട് നിന്നിരുന്നു.


മുസ്ലിം യൂത്ത് ലീഗ് നഗരസഭാ പ്രസിഡൻ്റ് റിയാസ് പ്ലാമൂട്ടിലും യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് അമീൻ പിട്ടയിലിൻ്റെ ഭാര്യ ഷെഫീന അമീനും മുൻ പഞ്ചായത്ത് പ്രസിഡൻറ് സുഹുറ അബ്ദുൽ ഖാദറും ജയിച്ച ലീഗ് സ്ഥാനാർത്ഥികളിൽ പ്രമുഖരാണ് .
 
എൽ. ഡി.എഫിൽ  സി.പി.എം 18, സി.പി.ഐ 7, ഐ.എൻ.എൽ , കേരള കോൺഗ്രസ് ജോസ് , എൽ ജെ.ഡി.എന്നി പാർട്ടികൾ ഒരോ സീറ്റിലും  ഇത്തവണ  മൽസരിച്ചിരുന്നു. എസ്.ഡി.പി.ഐ 16 സീറ്റിലും മൽസരിച്ചിരുന്നു. ഇത്തവണ സി.പി.എം 7 സീറ്റിലും സി.പി.ഐ., കേരള കോൺഗ്രസ് ജോസ് വിഭാഗം ഒരോ സീറ്റിലും വിജയിച്ചു. എസ്.ഡി.പി.ഐ. അഞ്ച് സീറ്റിലും വിജയിച്ചു.


കഴിഞ്ഞ തവണ നാല് സീറ്റിൽ വിജയിച്ച ജനപക്ഷം ഇപ്രാവശ്യം  രണ്ട് സീറ്റിൽ മൽസരിച്ചെങ്കിലും രണ്ടിലും പരാജയപ്പെട്ടു.
കോൺഗ്രസ് ടിക്കറ്റിൽ മൽസരിച്ച മുൻ നഗരസഭാ ചെയർമാൻ ടി.എം.റഷീദും എൽ ഡി.എഫ് സ്ഥാനാർത്ഥികളായിമൽസരിച്ച മുൻ വൈസ് ചെയർപേഴ്സൺ ബൾക്കീസ് നവാസും മുൻആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.എച്ച്.ഹസീബും പരാജയപ്പെട്ടവരിൽ ഉൾപ്പെടുന്നു.


വിജയിച്ച മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ


വട്ടക്കയം വാർഡ് - സുനിത ഇസ്മായിൽ
നടൂപ്പറമ്പ് -  റിയാസ് വാഴമറ്റം
ഈ ലക്കയം -  സുഹുറ അബ്ദുൽ 
കാരയ്ക്കാട് - കെ.സുനിൽകുമാർ
മുളന്താനം - ഷെഫീന അമീൻ
കൊല്ലംപ്പറമ്പ് - ഫാസില അബ്സാർ
സഫാനഗർ - നാസർ വെള്ളൂപ്പറമ്പ്
വഞ്ചാങ്കൽ - പി.എം.അബ്ദുൽ ഖാദർ
ടൗൺ വാർഡ് - ഡോ സഹ് ല ഫിർദൗസ് (ലീഗ് സ്വതന്ത്ര)


വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥികൾ


മാതാക്കൽ - എസ്.കെ.നൗഫൽ കോൺഗ്രസ് സ്വതന്ത്ര
കാട്ടാമല - അഡ്വ.വി.എം.മുഹമ്മദ് ഇല്ല്യാസ്
കുഴിവേലി - അൻസൽനാ പരീക്കുട്ടി
ആനിപ്പടി - അൻസർ പുള്ളോലിൽ
കൊണ്ടുർ മല - ഫസിൽ റഷീദ്


വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ


ഇടത്തുംകുന്ന് - സജീർ ഇസ്മായിൽ സി.പി.എം
കല്ലൂത്താഴം - ഷൈമാ റസാഖ് സി.പി.ഐ.
ശാസ്താംകുന്ന് - ഹബീബ് കപ്പിത്താൻ സി.പി.എം
മറ്റയ്ക്കാട് - റിസ് വാന സവാദ് സി.പി.ഐ
തടവനാൽ - പി.ആർ ഫൈസൽ സി.പി.എം.
ചിറപ്പാറ - കെ.പി.സിയാദ് സി.പി.എം.
കല്ലോലിൽ - അനസ് പാറയിൽ സി.പി.എം
ബ്ലോക്കോഫീസ് - ഫാത്തിമ  സുഹാന സി.പി.എം.
അരുവിത്തുറ - ലീന ജയിംസ് കേരള കോൺഗ്രസ് എം.


വിജയിച്ച എസ്.ഡി.പി.ഐ സ്ഥാനാർത്ഥികൾ


മുരിക്കോലിൽ - ഫാത്തിമ ഷാഹുൽ
തേവരു പാറ - നൗഫിയ ഇസ്മായിൽ
കുറ്റിമ രം പ്പറമ്പ് - ഇ.പി.അൻസാരി
പത്താഴപ്പടി - നസീറ സുബൈർ
മുത്താരം കുന്ന് - ഫാത്തിമ മാഹിൻ





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K