01 April, 2021 07:17:57 PM


കൊട്ടിക്കലാശം ഒഴിവാക്കി മാണി സി കാപ്പൻ: തുക ജനോപകാരപ്രദമായി വിനിയോഗിക്കും

പാലാ: പാലായിൽ ആർഭാടം നിറഞ്ഞ കൊട്ടിക്കലാശം ഒഴിവാക്കി യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ മാതൃകയാകുന്നു. സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ അഭിപ്രായത്തെത്തുടർന്നാണ് ആർഭാടം നിറഞ്ഞ കൊട്ടിക്കലാശം ഒഴിവാക്കാൻ യു ഡി എഫ് തീരുമാനിച്ചത്. പകരം മണ്ഡലം തലത്തിൽ ആർഭാടരഹിതമായ സമാപനം നടത്താനാണ് തീരുമാനം. കൊട്ടിക്കലാശത്തിന് ചിലവാകുന്ന തുക ഉപയോഗിച്ച് ജനോപകാരപ്രദമായ കാര്യത്തിന് വിനിയോഗിക്കും. പ്രൊഫ സതീഷ് ചൊള്ളാനി അധ്യക്ഷത വഹിച്ചു. റോയി മാത്യു എലിപ്പുലിക്കാട്ട്, ജോസ്മോൻ മുണ്ടയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.


കൊട്ടിക്കലാശം ഒഴിവാക്കിയത് സംബന്ധിച്ച മാണി സി കാപ്പൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ


'പ്രിയ പാലാക്കാരെ


ഏതൊരു തെരഞ്ഞെടുപ്പിൻ്റെയും പ്രചാരണഘട്ടത്തിലെ അവസാന നടപടി എന്ന നിലയിൽ ആണ് കൊട്ടിക്കലാശം നടത്തുന്നത്. പരസ്യ പ്രചാരണങ്ങൾക്ക് അന്ത്യം കുറിക്കുക എന്നിതിലുപരി ഓരോ സ്ഥാനാർത്ഥിയുടെ ശക്തിയും കരുത്തും ജനസ്വാധീനവും തെളിയിക്കപെടും എന്ന് വിശ്വസിക്കുന്ന ഒരു പ്രക്രിയ കൂടി ആണ് കൊട്ടിക്കലാശം. 
പതിവിനു വിപരീതമായി ഇത്തവണ എൻ്റെ പ്രചരണത്തിൻ്റെ ഭാഗമായി കൊട്ടിക്കലാശം വേണ്ട എന്ന് തീരുമാനിക്കുക ആണ്. വിശുദ്ധവാരമായ വ്യാഴം, വെള്ളി, ശനി  ദിവസങ്ങളിൽ പരസ്യ പ്രചാരണങ്ങളിൽ നിന്ന് മാറി നിൽക്കാനും, ഞായറാഴ്ച നടക്കേണ്ട കൊട്ടിക്കലാശം ഒഴിവാക്കി, അതിനു ചിലവ് വരുമെന്ന് കരുതുന്ന പണം ജനോപകാരപ്രദമായ കാര്യത്തിന് വിനിയോഗിക്കാനും തീരുമാനിച്ചു. കൊട്ടി കലാശത്തിന് പകരം, മണ്ഡലം തലത്തിൽ ആർഭാടരഹിതമായ സമാപനം നടത്താനാണ് തീരുമാനം.
ഈ തീരുമാനം നമ്മുടെ പ്രവർത്തകരും അഭ്യുദയകാംക്ഷികളും ഏറ്റെടുക്കണം എന്നും  വിനീതമായി അഭ്യർത്ഥിക്കുന്നു.'



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K