23 April, 2021 09:23:43 PM


കോട്ടയത്ത്‌ 4 പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 40 ശതമാനത്തിന് മുകളില്‍



കോട്ടയം: ജില്ലയിലെ നാലു ഗ്രാമപഞ്ചായത്തുകളില്‍ കഴിഞ്ഞ പത്തു ദിവസത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളില്‍. ഏറ്റവും ഉയര്‍ന്ന നിരക്ക് ചെമ്പ് ഗ്രാമപഞ്ചായത്തിലാണ്-50.53 ശതമാനം. മണിമല (46.15), തലയാഴം (41.35), കൂരോപ്പട (41.1) എന്നിവയാണ് ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ള മറ്റു പഞ്ചായത്തുകള്‍.


ഒന്‍പത് പഞ്ചായത്തുകളില്‍ പോസിറ്റിവിറ്റി നിരക്ക് 30ന് മുകളിലാണ്. ഉദയനാപുരം (36.6), മറവന്തുരുത്ത് (35.7), കുമരകം (34.4), ടിവിപുരം (34.3), മീനടം (32), ആര്‍പ്പൂക്കര (31.7), മാടപ്പള്ളി (31.3), മണര്‍കാട് (30.8), പാമ്പാടി (30.8) എന്നിവയാണ് ഈ പഞ്ചായത്തുകള്‍. മറ്റ് 33 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിരക്ക് 20ന് മുകളിലാണ്.


നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത് കോട്ടയം നഗരസഭയിലാണ്-1453 പേര്‍. ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.6. ആണ്.  
മറ്റു 14 തദ്ദേശസ്ഥാപന മേഖലകളില്‍ ഇപ്പോള്‍ 200ലധികം രോഗികളുണ്ട്. പാമ്പാടി-441, ചങ്ങനാശേരി-393, ഏറ്റുമാനൂര്‍-345, കൂരോപ്പട-321, അതിരമ്പുഴ-309, ആര്‍പ്പൂക്കര-288, മുണ്ടക്കയം, കടുത്തുരുത്തി-267, മാടപ്പള്ളി-264, രാമപുരം-254, പുതുപ്പള്ളി-223, അയര്‍ക്കുന്നം-206, എലിക്കുളം-202, മണര്‍കാട്-200 എന്നിവയാണ് ഈ സ്ഥാപനങ്ങള്‍. ഇതിനു പുറമെ 38 തദ്ദേശ സ്ഥാപനങ്ങളില്‍ നൂറിലധികം രോഗികളുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K