09 May, 2021 02:31:14 PM


കോട്ടയത്ത് നാളെ വാക്‌സിനേഷന്‍ 26 കേന്ദ്രങ്ങളില്‍; രജിസ്‌ട്രേഷന്‍ ഇന്ന് മൂന്നു മുതല്‍

കോവിഷീല്‍ഡ് സ്‌പോട്ട് രജിസ്‌ട്രേഷന്‍ മാര്‍ച്ച് ഒന്നു മുതല്‍ മൂന്നു വരെ ഒന്നാം ഡോസ് എടുത്തവര്‍ക്കു മാത്രം





കോട്ടയം: ജില്ലയില്‍ നാളെ (മെയ് 10) 26 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ നടക്കും. 24 കേന്ദ്രങ്ങളില്‍ കോവിഷില്‍ഡ് വാക്‌സിനും രണ്ടിടത്ത് കോവാക്‌സിനുമാണ് നല്‍കുന്നത്. എല്ലാ കേന്ദ്രങ്ങളിലും 80 ശതമാനം കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ് എടുക്കാന്‍ സമയമായവര്‍ക്കാണ് നല്‍കുക. ശേഷിക്കുന്ന 20 ശതമാനം ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തുന്ന ഒന്നാം ഡോസുകാര്‍ക്കായി മാറ്റിവച്ചിരിക്കുന്നു. 


ഇന്ന് (മെയ്  9 ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ www.cowin.gov.in എന്ന പോര്‍ട്ടലില്‍ വാക്‌സിനേഷനുവേണ്ടി രജിസ്‌ട്രേഷനും ബുക്കിംഗും നടത്താം. കോവാക്‌സിന്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ ആദ്യ ഡോസ് എടുത്ത് നാലാഴ്ച്ച പിന്നിട്ടവര്‍ക്കു മാത്രമാണ് സ്‌പോട്ട് രജിസ്‌ട്രേഷന്‍. ആദ്യ ഡോസ് എടുക്കേണ്ടവര്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യണം. കോവിഷീല്‍ഡ് വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കുന്നതിനും  എല്ലാവര്‍ക്കും നിശ്ചിത സമയപരിധിക്കുള്ളില്‍ രണ്ടാം ഡോസ് ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനും നാളെ (മെയ് 10) മുതല്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


നിശ്ചിത തീയതികളില്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്കു മാത്രമായിരിക്കും ഓരോ ദിവസവും രണ്ടാം ഡോസ് നല്‍കുക. മാര്‍ച്ച് ഒന്നു മുതല്‍ മൂന്നുവരെ കോവിഷീല്‍ഡ് വാക്‌സിന്‍റെ ഒന്നാം ഡോസ് സ്വീകരിച്ചവരാണ് ഇന്ന് (മെയ് 10)  രണ്ടാം ഡോസ് സ്വീകരിക്കാന്‍ എത്തേണ്ടത്.   അതത് മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകരും ആശാ പ്രവര്‍ത്തകരും  ഫോണ്‍ മുഖേനയോ എസ്.എം.എസ് മുഖേനയോ വിവരം അറിയിക്കുന്നവര്‍ മാത്രം എത്തിയാല്‍ മതിയാകും. 


മറ്റു തീയതികളില്‍ ഒന്നാം ഡോസ് സ്വീകരിച്ചവര്‍ക്ക് ഇന്ന് രണ്ടാം ഡോസ് വാക്‌സിന്‍ ലഭിക്കുന്നതല്ല. വരും ദിവസങ്ങളിലും ആദ്യ ഡോസ് സ്വീകരിച്ച തീയതി അടിസ്ഥാനമാക്കിയായിരിക്കും രണ്ടാം ഡോസ് വിതരണം ചെയ്യുക. ഇക്കാര്യം ഉറപ്പാക്കുന്നതിന് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


എല്ലാ കേന്ദ്രങ്ങളിലെയും വാക്‌സിനേഷന്‍ നടപടിക്രമങ്ങള്‍ പരിശോധിക്കുമെന്നും നിര്‍ദേശങ്ങളില്‍ വീഴ്ച്ച വരുത്തുന്ന ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. 


നാളെ (മെയ് 10) വാക്‌സിന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളുടെ പട്ടിക 


കോവിഷീല്‍ഡ് വാക്‌സിന്‍ 

1. പനച്ചിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം
2. കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം
3. ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം
4. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം
5. പൈക സാമൂഹികാരോഗ്യ കേന്ദ്രം
6. മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രം
7. ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം
8. ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം
9. കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
10. സെന്റ് സ്റ്റീഫന്‍സ് ഹാള്‍ ഉഴവൂര്‍
11. അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം
12. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം
13. ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം
14. വൈക്കം താലൂക്ക് ആശുപത്രി
15. കുമരകം സാമൂഹികാരോഗ്യ കേന്ദ്രം
16. അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
17. ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
18. പാലാ ജനറല്‍ ആശുപത്രി
19. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി
20. പാമ്പാടി താലൂക്ക് ആശുപത്രി
21. മെഡിക്കല്‍ കോളേജ് കോട്ടയം
22. കുറവിലങ്ങാട് താലൂക്ക് ആശുപത്രി
23. ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍ കോട്ടയം
24. ചങ്ങനാശേരി ജനറല്‍ ആശുപത്രി.

കോവാക്‌സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍

1. എം.ഡി. സെമിനാരി സ്‌കൂള്‍ കോട്ടയം
2. എം.ജി.എച്ച്.എസ്.എസ് പാലാ





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K