19 February, 2022 10:22:44 AM


ഇ​റ്റാ​ലി​യ​ൻ ക​പ്പ​ലി​ലെ തീ​പി​ടി​ത്തം: 277 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി; 11 യാ​ത്ര​ക്കാ​രെ കാ​ണാ​നി​ല്ല



ആ​ഥ​ൻ​സ്: മെ​ഡി​റ്റ​നേ​റി​യ​നി​ൻ ക​ട​ലി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ യാ​ത്രാ​ക​പ്പ​ലി​ൽ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷി​ക്കാ​ൻ തീ​വ്ര​ശ്ര​മം തു​ട​രു​ന്നു. ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും അ​ട​ക്കം 277 പേ​രെ ഗ്രീ​ക്ക് തീ​ര​സം​ര​ക്ഷ​ണ​സേ​ന ര​ക്ഷ​പെ​ടു​ത്തി. 11 യാ​ത്ര​ക്കാ​രെ കാ​ണാ​താ​യി. ബൾഗേറിയറി​യ, റു​മാ​നി​യ, തു​ർ​ക്കി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണു യാ​ത്ര​ക്കാ​രി​ലേ​റെ​യും. 

ജ​​​​ർ​​​​മ​​​​നി​​​​യി​​​​ൽ​​​​നി​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലേ​​​​ക്ക് ആയിരക്കണക്കിന് ആ​​​​ഡം​​​​ബ​​​​രക്കാ​​​​റു​​​​ക​​​​ളു​​​​മാ​​​​യി പോകവേ തീപിടിച്ച ച​​​​ര​​​​ക്കുക​​​​പ്പ​​​​ലിനെ തീരത്തേക്ക് അടുപ്പിക്കാനുള്ള ശ്രമം ഊർജിതമാക്കി. എന്നാൽ, മണിക്കൂറുകൾ പിന്നിട്ടിട്ടും ഇതു പൂർണമായി വിജയിച്ചിട്ടില്ല. പ​​​​നാ​​​​മ കൊ​​​​ടി​​​​യേ​​​​ന്തി​​​​യ ഫെ​​​ലി​​​സി​​​റ്റി എ​​​​സ് എന്ന ക​​​​പ്പ​​​​ലാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്. മൂ​​​​ന്നു ഫു​​​​ട്ബോ​​​​ൾ മൈ​​​​താ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​ത്ര വ​​​​ലി​​​​പ്പ​​​​മു​​​​ള്ള കൂ​​​​റ്റ​​​​ൻ ക​​​​പ്പ​​​​ലാ​​​​ണി​​​​ത്. നിരവധി രക്ഷാ സംഘങ്ങൾ ഇപ്പോൾ കപ്പലിനു സമീപം ദൗത്യവുമായി എത്തിച്ചേർന്നിട്ടുണ്ട്.

അ​​​​റ്റ്​​​​ലാ​​​​ന്‍റി​​​​ക് സ​​​​മു​​​​ദ്ര​​​​ത്തി​​​​ൽ പോ​​​​ർ​​​​ച്ചുഗ​​​ലി​​​ന്‍റെ അ​​​​സോ​​​​റ​​​​സ് ദ്വീ​​​​പി​​​​നു സ​​​​മീ​​​​പ​​​​ത്താ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. ക​​​​പ്പ​​​​ലി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന 22 ക്രൂ ​​​​അം​​​​ഗ​​​​ങ്ങ​​​​ളെ​​​​യും ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി സു​​​ര​​​ക്ഷി​​​ത കേ​​​ന്ദ്ര​​​ത്തി​​​ലെ​​​ത്തി​​​ച്ച​​​താ​​​യി പോ​​​​ർ​​​​ച്ചു​​​​ഗീ​​​​സ് നാ​​​​വി​​​​കസേ​​​​ന അ​​​റി​​​യി​​​ച്ചു. ഫോ​​​​ക്സ്‌​​​വാ​​​​ഗ​​​​ൺ, പോ​​​​ർ​​​​ഷെ‌, ​ഓ​​​​ഡി, ലം​​​​ബോ​​​​ർ​​​​ഗി​​​​നി എ​​​ന്നീ ബ്രാ​​​​ൻ​​​​ഡു​​​​ക​​​​ളു​​​​ടെ 3965 കാ​​​​റു​​​​ക​​​​ൾ ക​​​​പ്പ​​​​ലി​​​​ലു​​​​ള്ള​​​​താ​​​​യാ​​ണു വി​​​​വ​​​​രം. കാ​​​റു​​​ക​​​ളു​​​ടെ എ​​​ണ്ണം ഫോ​​​ക്സ്‌​​​വാ​​​ഗ​​​ൺ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല. അ​​​തേ​​​സ​​​മ​​​യം, ഫെ​​​ലി​​​സി​​​റ്റി ഏ​​​​സി​​​ൽ ത​​​ങ്ങ​​​ളു​​​ടെ 1100 വാ​​​​ഹ​​​​ന​​​​ങ്ങ​​​ളു​​​ള്ള​​​താ​​​യി ഫോ​​​ക്സ്‌​​​വാ​​​ഗ​​​ണിന്‍റെ ഉ​​​പ​​​വി​​​ഭാ​​​ഗ​​​മാ​​​യ പോ​​​​ർ​​​​ഷെ​ അ​​​റി​​​യി​​​ച്ചു. ബു​​​​ധ​​​​നാ​​​​ഴ്ച​​​​യാ​​​​ണു ക​​​​പ്പ​​ലി​​​​ലെ ഒ​​​​രു കാ​​​​ർ​​​​ഗോ ഡെ​​​​ക്കി​​​​ൽ തീ ​​​​പിടി​​​​ച്ച​​​​ത്.

തീ ​​​പ​​​ട​​​ർ​​​ന്ന​​​തോ​​​ടെ ക​​​പ്പലി​​​ലെ ക്രൂ ​​​അം​​​ഗ​​​ങ്ങ​​​ൾ സ​​​ഹാ​​​യം തേ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. പോ​​​ർ​​​ച്ചു​​​ഗ​​​ൽ വ്യോമ​​​സേ​​​ന​​​യും ര​​​ക്ഷാ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു​​​ണ്ട്. ക​​​പ്പ​​​ൽ കെ​​​ട്ടി​​വ​​​ലി​​​ച്ചു തീ​​​ര​​​ത്തെ​​​ത്തി​​​ക്കാ​​​നു​​​ള്ള ശ്ര​​​മമാണ് നടക്കുന്നതെന്നു പോ​​​ർ​​​ച്ചു​​​ഗീ​​​സ് നാ​​​വി​​​ക​​സേ​​​ന അ​​​റി​​​യി​​​ച്ചു. 2019 ലും ​​​സ​​​മാ​​​ന സം​​​ഭ​​​വ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ​അ​​​ന്ന് ഗ്രാ​​​​ൻ​​​​ഡെ അ​​​​മേ​​​​രി​​​​ക്ക എ​​​​ന്ന ച​​​​ര​​​​ക്കുക​​​​പ്പലി​​​​നു തീ ​​പി​​​​ടി​​​​ച്ച് ഓ​​​ഡി, പോ​​​ർ​​​ഷെ ബ്രാ​​​ൻ​​​ഡു​​​ക​​​ളു​​​ടേതട​​​ക്കം 2,000 ആ​​​​ഡം​​​​ബ​​​​രക്കാറു​​​​ക​​​​ളാ​​​ണു ന​​​​ശി​​​​ച്ച​​​ത്.

60,000 ടൺ ഭാരമുള്ള ചരക്ക് കപ്പലിന്‍റെ സാധന സാമഗ്രികൾ തീപിടിത്തത്തിൽ എത്രത്തോളം നഷ്ടമായെന്ന് ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല. പ്രശ്നം കൈകാര്യം ചെയ്യാൻ 16 വിദഗ്ധരുടെ ഒരു സംഘത്തെ എത്തിച്ചിട്ടുണ്ട്. കപ്പലിലെ തീ അണയ്‌ക്കാൻ സഹായിക്കാൻ സ്‌പെയിനിൽനിന്നും നെതർലാൻഡ്‌സിൽനിന്നും പ്രത്യേക ഉപകരണങ്ങൾ അവിടേക്ക് എത്തിക്കുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K