03 March, 2022 04:03:56 PM


ഭക്ഷണമില്ല, ഇന്ധനമില്ല; യുക്രൈൻ തലസ്ഥാനം പിടിക്കാൻ പുറപ്പെട്ട റഷ്യൻ സൈനികര്‍ ദുരിതത്തില്‍



കീവ്: യുക്രൈൻ തലസ്ഥാനമായ കീവ് നഗരം വളഞ്ഞിട്ട് കീഴടക്കാനുള്ള റഷ്യൻ പദ്ധതി അനന്തമായി നീളുന്നു. യുദ്ധം എട്ടാം ദിവസത്തിലേക്ക് നീങ്ങുമ്പോഴും കീവ് നഗരം ലക്ഷ്യമാക്കി പുറപ്പെട്ട റഷ്യൻ സൈനിക വ്യൂഹത്തിന് ഇതുവരെ നഗരത്തിൽ പ്രവേശിക്കാനായിട്ടില്ല. യാത്രയ്ക്കിടെ പല വിധ തടസങ്ങൾ വഴിയിൽ നേരിട്ടതിനാൽ സൈനിക വ്യൂഹം മന്ദഗതിയിലാണ് കീവിലേക്ക് നീങ്ങുന്നത് എന്ന് ഉപഗ്രഹ ചിത്രങ്ങൾ ചൂണ്ടിക്കാട്ടി അമേരിക്കൻ പ്രതിരോധ വിദഗ്ധർ പറയുന്നു.

64 കിലോമീറ്റർ നീളമുള്ള സൈനിക വ്യൂഹത്തിന് പല മാർഗ തടസങ്ങൾ വഴിയിൽ നേരിടേണ്ടി വരുന്നുണ്ട് എന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കരുതാതിരുന്നതാണ് പ്രധാനമായും പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് സൂചന. കടന്നു പോകുന്ന പാതയിൽ പല സൂപ്പർ മാർക്കറ്റുകളും റഷ്യൻ സൈന്യം കൊള്ളയടിച്ചതായും ചില യുക്രൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ റഷ്യ തയ്യാറായിട്ടില്ല. 

അതിർത്തിയിലേക്ക് കീവിലേക്ക് ദിവസങ്ങൾക്ക് മുൻപ് പുറപ്പെട്ട ഈ സൈനിക വ്യൂഹം ഇപ്പോഴും കീവ് നഗരത്തിന് 18 കിലോമീറ്റർ അകലെയാണുള്ളത്. ഈ സൈനിക വ്യൂഹത്തിൻ്റെ വരവ് കണക്കിലെടുത്താണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരൻമാരെ അവിടെ നിന്നും തിരക്കിട്ട് നീക്കിയത്. അതേസമയം സാധാരണക്കാർക്ക് കീവ് വിടാമെന്നും സൈന്യം ജനങ്ങളെ അക്രമിക്കില്ലെന്നും റഷ്യൻ സൈനിക വക്താവ് അറിയിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K