03 March, 2022 04:58:00 PM


മീനച്ചിൽ താലൂക്കിലെ കള്ള് ഷാപ്പ് തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ചു



പാലാ: മീനച്ചിൽ താലൂക്കിലെ കള്ള് ഷാപ്പുകളിൽ  ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനത്തിൽ 20 ശതമാനം വർദ്ധനവ് വരുത്തിയതായി ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. പാലാ, കുറവിലങ്ങാട്, ഈരാറ്റുപേട്ട റെയിഞ്ചുകളിലെ കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷനും ട്രേഡ് യൂണിയൻ പ്രതിനിധികളും ജില്ലാ ലേബർ ഓഫീസറുടെ അധ്യക്ഷതയിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് വർദ്ധനവ്. കൂടാതെ ഫുഡ് അലവൻസിനും വാഷിംഗ് അലവൻസിനും വർദ്ധനവു വരുത്തി. 

പുതുക്കിയ വേതനത്തിന് 2022 മാർച്ച് ഒന്നു മുതലാണ്  അർഹത. ജില്ലാ ലേബർ ഓഫീസർ വി.ബി ബിജു, ലൈസൻസി അസോസിയേഷൻ പ്രതിനിധികളായ ഗോപു ജഗന്നിവാസ്, മജ്ജുമോൻ വി., സെബാഷ് ജോർജ്, സി.ഐ.ടി.യു  പ്രതിനിധികളായ ജോയ് ജോർജ് , കെ. രാജേഷ് കുമാർ, എ.ഐ. ടി.യു.സി.  പ്രതിനിധികളായ ബാബു കെ. ജോർജ്, എം.ജി ശേഖരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K