30 March, 2022 03:53:56 PM


കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ധിപ്പിച്ചു



ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഡി എ (ക്ഷാമബത്ത) 3 ശതമാനം വര്‍ധിപ്പിച്ചു. വെള്ളിയാഴ്ച മുതല്‍ വര്‍ധനവ് നിലവില്‍ വരും.വര്‍ധിച്ച്‌ വരുന്ന ഇന്ധനവിലയ്ക്കും പണപ്പെരുപ്പത്തിനും ഇടയില്‍ ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ക്ക് ഡി എ വര്‍ദ്ധനവ് ആശ്വാസമാകും. കേന്ദ്ര മന്ത്രിസഭ മാര്‍ച്ച്‌ 30 ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്ഷാമ ബത്തയും ക്ഷാമബത്തയും വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

കൊവിഡ് കാരണം ഒന്നര വര്‍ഷത്തിലേറെയായി ഡി എയിലെ പരിഷ്‌ക്കരണം മുടങ്ങി കിടക്കുകയായിരുന്നു. 2021 ജൂലൈയില്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഡിയര്‍നസ് അലവന്‍സും ഡിയര്‍നെസ് റിലീഫും നീണ്ട ഇടവേളയ്ക്ക് ശേഷം 17 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി ഉയര്‍ത്തി. 2021 ഒക്ടോബറില്‍ വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിയര്‍നസ് അലവന്‍സില്‍ 3 ശതമാനം വര്‍ധനയുണ്ടായി.

ഇതോടെ 2021 ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ 31 ശതമാനമായി ഉയര്‍ന്നു. ഈ തീരുമാനം 50 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 65 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഗുണം ചെയ്യും. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയാണ് ഡി എ വര്‍ധനവിന് അനുമതി നല്‍കിയിരിക്കുന്നത്. ജനുവരി ഒന്ന് മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ ആയിരിക്കും ഡി എ വര്‍ധനവ് എന്നാണ് റിപ്പോര്‍ട്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K