04 May, 2022 08:17:44 PM


നുവാൽസ് വിദ്യാർഥിനിക്കു കേംബ്രിഡ്ജിൽ പഠിക്കാന്‍ രണ്ട് സ്കോളർഷിപ്പുകള്‍



കൊച്ചി: ഇംഗ്ലണ്ടിലെ  കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നും ക്രിമിനോളജിയിൽ എം.ഫിലും പി.എച്ച്‌.ഡിയും (1+3 വർഷം) നേടുന്നതിനായുള്ള ശ്രദ്ധേയമായ രണ്ട് സ്കോളർഷിപ്പുകൾ കൊച്ചി നുവാൽസിലെ ബി.എ എൽ.എൽ.ബി (ഓണേഴ്‌സ്) അവസാന വർഷ വിദ്യാർത്ഥിനിയായ ആഷ്‌ന ദേവപ്രസാദിനു ലഭിച്ചു .   യു.കെ റിസർച്ച് ആൻഡ് ഇന്നൊവേഷനുമായി സഹകരിച്ച് യു.കെ ഗവൺമെന്‍റ് ധനസഹായത്തോടെയുള്ള ഹാർഡിംഗ് വിശിഷ്ട ബിരുദാനന്തര സ്കോളർഷിപ്പും സാമ്പത്തിക സാമൂഹിക ഗവേഷണ കൗൺസിൽ ഡോക്ടറൽ പരിശീലന പങ്കാളിത്ത വിദ്യാർത്ഥിത്വവും  നേടിയിട്ടുണ്ട്. നുവാൽസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ് ആഷ്‌ന. തൃശൂര്‍ ചെമ്പൂക്കാവില്‍നിന്നുമുള്ള ഡോ.എസ്.ദേവപ്രസാദിന്‍റെയും ഡോ.കെ.എന്‍.ഉഷാ പൈയുടെയും മകളാണ് ആഷ്‌ന.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K