12 June, 2022 12:48:37 PM


"പോത്തിന് ചുവപ്പ് നിറം എന്നപോലെ മുഖ്യമന്ത്രിക്ക് കറുപ്പ് നിറം പേടി" - കെ മുരളീധരൻ



തിരുവനന്തപുരം: പോത്ത് ചുവപ്പ് നിറം കണ്ടാൽ പേടിക്കുന്നതുപോലെ മുഖ്യമന്ത്രി പിണറായി വിജയന് കറുപ്പ് കണ്ടാൽ പേടിയാണെന്ന് കെ മുരളീധരൻ എംപി. മുഖ്യമന്ത്രി പെരുമാറുന്നത് സമനില തെറ്റിയ പോലെ. മാനസികനില പരിശോധിക്കണം. സ്വപ്‌നയുടെ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം, അല്ലെങ്കിൽ മനസമാധനത്തിൽ പുറത്തിറങ്ങി നടക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ല.

ഹിറ്റ്ലർ ഭരണമാണോ കേരളത്തിൽ നടക്കുന്നതെന്നും മുരളീധരൻ ചോദിച്ചു. കെ മുരളീധരൻ പറഞ്ഞു. പൊതു സമ്മേളനത്തിൽ നടത്തുന്ന വീരവാദം എന്ത് കൊണ്ട് വാർത്താ സമ്മേളനം നടത്തി പറയുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. കേരളാ പൊലീസിനെ കെ മുരളീധരൻ വിമർശിച്ചു. ഷാജ് കിരണിനെ പോലുള്ളവർ വിളിച്ചാൽ ഫോൺ എടുക്കുന്ന പൊലീസ് ജനപ്രതിനിധികൾ വിളിച്ചാൽ എടുക്കില്ലെന്നാണ് വിമർശിച്ചത്.


മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്ന ആരോപണം അന്വേഷിക്കുമെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K