08 July, 2016 12:01:26 AM


കേരള ഗ്രാമീണ്‍ ബാങ്ക് പ്രവര്‍ത്തനം എല്ലാ പഞ്ചായത്തുകളിലും വ്യാപിപ്പിക്കുന്നു



കൊച്ചി : കേരള ഗ്രാമീണ്‍ ബാങ്ക് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ടാബ്ലറ്റ് ബാങ്കിങ്, അക്ഷയ കേന്ദ്രം എന്നിവ വഴിയാകും പഞ്ചായത്തുകളിലെ പ്രവര്‍ത്തനം. അക്ഷയ കേന്ദ്രങ്ങളുമായി സഹകരിച്ച്‌ 760 കിയോസ്കുകള്‍ തുടങ്ങും. 60 ഫാര്‍മേഴ്സ് ക്ലബ്ബുകള്‍ കൂടി ഈ വര്‍ഷം തുറക്കും.ഈ വര്‍ഷം 20 ശാഖ കൂടി തുറക്കുന്നതോടെ ശാഖകളുടെ എണ്ണം 615 ആകുമെന്ന് ചെയര്‍മാന്‍ കെ.വി. ഷാജി പറഞ്ഞു. ടാബ്ലറ്റ് ബാങ്കിങ്ങിലൂടെ 24 മണിക്കൂര്‍ 'എനിവേര്‍ ബാങ്കിങ്' നടപ്പാക്കിയ കേരളത്തിലെ ആദ്യ സ്ഥാപനമാണു ഗ്രാമീണ്‍ ബാങ്കെന്നും അദ്ദേഹം പറഞ്ഞു.


അടുത്ത സാമ്ബത്തിക വര്‍ഷം മൊത്തം ബിസിനസ് 30,000 കോടി രൂപയും നിക്ഷേപം 15,000 കോടി രൂപയും ലക്ഷ്യമിടുന്നു. ഈ വര്‍ഷം 13,000 കോടി രൂപ വായ്പ നല്‍കും. ഇതില്‍ 7500 കോടി കാര്‍ഷിക മേഖലയില്‍ ആയിരിക്കും. 6000 സ്വയം സഹായ സംഘങ്ങള്‍ക്കുകൂടി ഇക്കൊല്ലം വായ്പ നല്‍കും. ഗ്രാമീണ്‍ ബാങ്ക് 2015-16 വര്‍ഷത്തില്‍ 72 കോടി രൂപ പ്രവര്‍ത്തനലാഭം ഉണ്ടാക്കിയതായി ചെയര്‍മാന്‍ പറഞ്ഞു. 70 ലക്ഷം ഇടപാടുകാരുള്ള ബാങ്കിന്റെ ആകെ ബിസിനസ് 25,000 കോടി രൂപ കവിഞ്ഞു. കേരളത്തിലെ ബാങ്കുകളുടെ ശരാശരി വായ്പാ നിക്ഷേപ അനുപാതം 70 ശതമാനത്തില്‍ താഴെയാണെങ്കിലും ഗ്രാമീണ്‍ ബാങ്കിന്റേത് 94% ആണ്. നിക്ഷേപം 12,679 കോടി രൂപയായി വര്‍ധിച്ചു. ആകെ വായ്പ 11,928 കോടിയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K