04 July, 2022 08:25:25 PM


ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്



ന്യൂഡൽഹി: ഹോട്ടലുകളും റസ്റ്ററന്‍റുകളും സർവീസ് ചാർജ് ഈടാക്കുന്നത് വിലക്കി കേന്ദ്ര സർക്കാർ. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് പുതിയ മാർഗനിർദേശം പുറത്തിറക്കിയത്. ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും ബാറുകളിലും ഭക്ഷണം കഴിച്ച ശേഷം നൽകുന്ന ബില്ലിൽ സർവീസ് ചാർജ് ഈടാക്കരുതെന്ന് ഉത്തരവിൽ പറയുന്നു.

ഏതെങ്കിലും തരത്തിൽ സർവീസ് ചാർജ് ഈടാക്കിയാൽ നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ ബന്ധപ്പെട്ട് പരാതി നൽകാവുന്നതാണ്. 1915 എന്ന നമ്പറിൽ പരാതി നൽകാനായി വിളിക്കാം. ഭക്ഷണം കഴിച്ച ശേഷം ഹോട്ടലുകൾ സർവീസ് ചാർജ് എന്ന പേരിൽ പണം ഈടാക്കുന്നതിന് എതിരെ വ്യാപകമായി പരാതി ഉയർന്നിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K