17 July, 2022 05:31:00 AM


'ഇടതുപക്ഷത്താണോ'യെന്ന് വിമർശനം: രാജി ഭീഷണി മുഴക്കി പി കെ കുഞ്ഞാലിക്കുട്ടി



കോഴിക്കോട്: മുസ്ലീം ലീഗ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്ന് രാജി ഭീഷണി മുഴക്കി പി കെ കുഞ്ഞാലിക്കുട്ടി. താങ്കൾ ഇടതുപക്ഷത്താണോ യുഡിഎഫിലാണോ എന്ന കാര്യത്തിൽ ജനത്തിന് സംശയമുണ്ട് എന്ന കെ എസ് ഹംസയുടെ പരാമർശമാണ് തർക്കവിഷയമായത്. താൻ രാജി എഴുതി നൽകാമെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ചന്ദ്രിക ഫണ്ടിൽ സുതാര്യത വേണമെന്നും സമുദായത്തിന്റെ പണം ധൂർത്തടിക്കരുതെന്നും പി കെ ബഷീർ എംഎല്‍എ കുറ്റപ്പെടുത്തി. കെ എം ഷാജിയും കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനമുയർത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K