18 July, 2022 10:23:15 PM


മാ​പ്പും വേ​ണ്ട, കോ​പ്പും വേ​ണ്ട; കൈ​യി​ൽ വെ​ച്ചേ​രെ: സുധാകരനെ തള്ളി എം.​എം.​മ​ണി



തി​രു​വ​ന​ന്ത​പു​രം: അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​നെ ത​ള്ളി എം.​എം. മ​ണി എം​എ​ൽ​എ. ഒ​രു​ത്ത​ന്‍റെ​യും മാ​പ്പും വേ​ണ്ട, കോ​പ്പും വേ​ണ്ട. കൈ​യി​ൽ വെ​ച്ചേ​രെ. ഇ​വി​ടെ നി​ന്നും ത​രാ​നൊ​ട്ടി​ല്ല താ​നും എ​ന്നും എം.​എം.​മ​ണി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

എം.​എം.​മ​ണി​ക്ക് ചി​മ്പാ​ൻ​സി​യു​ടെ മു​ഖ​മാ​ണെ​ന്നാ​യി​രു​ന്നു കെ.​സു​ധാ​ക​ര​ൻ എം​പി പ​രി​ഹാ​സിച്ചത്. യ​ഥാ​ർ​ത്ഥ മു​ഖ​മ​ല്ലേ ഫ്ലെ​ക്സി​ൽ കാ​ണി​ക്കാ​ൻ പ​റ്റു. മു​ഖം ചി​മ്പാ​ൻ​സി​യെ പോ​ലെ ആ​യ​തി​ൽ സൃ​ഷ്ടാ​വി​നോ​ട് പ​രാ​തി​പ്പെ​ട​ണം. കോ​ൺ​ഗ്ര​സ് എ​ന്ത് പി​ഴ​ച്ചെ​ന്നും കെ.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ചി​മ്പാ​ൻ​സി​യു​ടെ ഉ​ട​ലി​ൽ എം.​എം.​മ​ണി​യു​ടെ ത​ല വ​ച്ചു​ള്ള മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​ധി​ഷേ​ധ​ത്തെ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ പി​ന്തു​ണ​ച്ചു. മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​ത് അ​ന്ത​സു​ള്ള​ത് കൊ​ണ്ട്. എം.​എം.​മ​ണി​ക്ക് ത​റ​വാ​ടി​ത്ത​മി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K