20 July, 2022 12:15:42 PM


എം.എം.മണിയെ തള്ളി സ്‌പീക്കർ; രമക്കെതിരായ തന്റെ പരാമർശം പിൻവലിച്ച് മണി


തിരുവനന്തപുരം : എം.എം മണിയെ തള്ളി സ്‌പീക്കർ എം ബി രാജേഷ്. മണി പറഞ്ഞത് തെറ്റായ ആശയമെന്നും ഈ പരാമർശം അനുചിതവും അസ്വീകാര്യവും എന്നും സ്പീക്കർ. സ്പീക്കറുടെ പരാമർശത്തിന് പിന്നാലെ കെ കെ രമക്കെതിരായ തന്റെ പരാമർശം പിൻവലിച്ച് എം എം മണി. കമ്മ്യൂണിസ്റ്റായ  താൻ വിധി എന്ന വാക്ക് പറയാൻ പാടില്ലായിരുന്നുവെന്നും സ്‌പീക്കർ പറഞ്ഞ ഉദ്ദേശത്തെ മാനിക്കുന്നു എന്നും എംഎം മണി. റൂളിങ്ങിന് പിന്നാലെയാണ് എം എം മണി പരാമർശം പിൻവലിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 952