30 July, 2022 03:40:03 PM


ചിന്തൻ ശിബിരത്തിലെ രാഷ്ട്രീയ പ്രമേയം കേരളാ കോൺഗ്രസിന് ലഭിച്ച അംഗീകാരം - റോഷി അഗസ്റ്റിൻ



കോട്ടയം: കോൺഗ്രസ് ചിന്തൻ ശിബിരത്തിലെ രാഷ്ട്രീയ പ്രമേയവും, നിർദ്ദേശവും കേരളാ കോൺഗ്രസ്സ് (എം) ന്‍റെ ജനകീയാടിത്തറക്കുള്ള അംഗീകാരമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ചിന്തൻ ശിബിരത്തിലെ പ്രമേയത്തിന്‍റെ അടിസ്ഥാനത്തിൽ രാഷ്ട്രീയപരമായ തീരുമാനം എടുക്കേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.

പുറത്ത് പോയവരെ തിരികെ കൊണ്ടുവരണമെന്നാണ് കോൺഗ്രസിന്‍റെ രാഷ്ട്രീയ പ്രമേയമെന്നും എന്നാൽ തങ്ങൾ യു.ഡി.എഫിൽനിന്നും പുറത്താക്കപ്പെട്ടവരാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. പാലായുടെ വികസനം സാദ്ധ്യമാക്കിയത് കെ.എം.മാണിയാണെന്നും, മാണി. സി കാപ്പന്‍റെ പ്രസ്താവനകൾക്ക് മറുപടി പറയാനില്ലെന്നുമാണ് റോഷി അഗസ്റ്റിന്‍റെ വിശദീകരണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K