04 November, 2022 07:16:29 PM
അരുവിയിൽ ശുചിമാലിന്യം നിക്ഷേപിച്ച രണ്ടു ചേര്‍ത്തല സ്വദേശികള്‍ ഈരാറ്റുപേട്ടയില്‍ പിടിയിൽ
![](https://www.kairalynews.com/uploads/page_content_images/kairaly_news_16675695890.jpeg)
പാലാ: ഈരാറ്റുപേട്ട തീക്കോയില്‍ ശുചിമാലിന്യം നിക്ഷേപിച്ച് കടന്നു കളഞ്ഞ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല കടക്കരപ്പള്ളി കോറത്തുശ്ശേരി വീട്ടിൽ ശാന്തപ്പൻ മകൻ ശ്യാംകുമാർ (38), ചേർത്തല കടക്കരപ്പള്ളി തൈക്കൽ ഭാഗത്ത് ഉപ്പുവീട്ടിൽ രഘു ഉത്തമൻ മകൻ സനൽ കുമാർ (39) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞമാസം മുപ്പതാം തീയതി പുലർച്ചെ 3:00 മണിയോടുകൂടി തീക്കോയി ആനയിലപ്പു വെട്ടിപ്പറമ്പ് റോഡിന് സമീപമുള്ള അരുവിയിൽ ശുചി മാലിന്യം തള്ളിയതിനുശേഷം കടന്നുകളയുകയായിരുന്നു.
നാട്ടുകാരുടെ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ ഇവരെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു വി.വി, സുജിലേഷ് എം, എ.എസ്.ഐ ഇക്ബാൽ പി.എ, സി.പി.ഓ മാരായ ജിനു കെ.ആർ, അനീഷ് കെ.സി, ജോബി ജോസഫ് , അനീഷ് കുമാർ പി.എസ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു .