17 December, 2022 09:53:07 PM


രാജ്യത്തെ ദേശീയ നിയമ സർവകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷ ഞായറാഴ്ച



കൊച്ചി: നിയമ കോഴ്സുകളിൽ അടുത്ത വർഷത്തെ പ്രവേശനത്തിനുള്ള പരീക്ഷയായ കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് ഡിസംബർ 18 ഞായറാഴ്ച നടക്കും. കേരളത്തിലെ നാഷണൽ യൂണിവേഴ്സിറ്റി  അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്  ഉൾപ്പെടെ  രാജ്യത്തെ 24 ദേശീയ നിയമ സർവകലാശാലകളിൽ 2023 ൽ ആരംഭിക്കുന്ന ബി എ എൽ എൽ ബി (ഓണേഴ്‌സ് ), എൽ എൽ എം കോഴ്‌സുകളിലെ  പ്രവേശനത്തിനുള്ള പരീക്ഷയാണിത്.  കേരളത്തിൽ തിരുവനന്തപുരം , കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിയായി 1871 പേർ പരീക്ഷക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉച്ചതിരിഞ്ഞു രണ്ടു മുതൽ നാലുവരെയാണ് പരീക്ഷ. 23 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ആകെ 127 കേന്ദ്രങ്ങളിൽ പരീക്ഷ നടക്കുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K