18 December, 2022 07:07:40 PM


ശബരിമലയിൽ പ്രായമായവർക്കും കൈകുഞ്ഞുങ്ങളുമായി വരുന്നവർക്കും പ്രത്യേക ക്യൂ



പത്തനംതിട്ട: ശബരിമലയിൽ പ്രായമായവർക്കും കൈകുഞ്ഞുങ്ങളുമായി വരുന്നവർക്കും പ്രത്യേക ക്യൂ സംവിധാനം ഇന്ന് വൈകിട്ട് മുതൽ തുടങ്ങി. നടപ്പന്തൽ മുതൽ പ്രത്യേക ക്യൂ ഏർപ്പെടുത്തും. പതിനെട്ടാം പടി കയറുന്നതിന് മുൻപ് അവർക്ക് വിശ്രമിക്കാൻ കസേരയും മറ്റു സൗകര്യങ്ങളും ഒരുക്കും. ദർശനം കഴിഞ്ഞ് ഇറങ്ങുമ്പോൾ വിശ്രമിക്കാനും മറ്റും സംവിധാനം ഒരുക്കുമെന്നും സന്നിധാനം സെക്യൂരിറ്റി ഓഫീസർ ആനന്ദ് പറഞ്ഞു. ശബരിമലയിൽ കൈകുഞ്ഞുങ്ങളുമായി വരുന്നവർ തിരക്കിൽപ്പെട്ട് ഏറെ വിഷമിക്കുകയായിരുന്നു.

ശബരിമലയിലെ ഭക്തജനത്തിരക്കിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി ഇടപെട്ടിരുന്നു. തിരക്കനുസരിച്ച് ഒരു മണിക്കൂറില്‍ 4,800 ഭക്തരെ പതിനെട്ടാം പടിയിലൂടെ കടത്തിവിടണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. തിരക്ക് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയുടേയും കലക്ടറുടേയും നിര്‍ദ്ദേശം ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പാലിക്കണണെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍ക്കാണ് ഇക്കാര്യം ഉറപ്പുവരുത്തേണ്ട ചുമതല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K