01 January, 2023 08:34:26 PM


ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കിർമാണി മനോജിനെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റുന്നു



തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കിർമാണി മനോജിനെ ജയിൽ മാറ്റുന്നു. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മനോജിനെ കണ്ണൂരിലേക്കാണ് മാറ്റുന്നത്. പ്രായമായ മാതാവിന് വന്നു കാണണം എന്ന ആവശ്യം മുൻ നിർത്തി മനോജ് ജയിൽ മാറ്റത്തിന് അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് ജയിൽ ഡയറക്ടർ ജനറൽ ജയിൽ മാറ്റാൻ ഉത്തരവിട്ടത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K