27 March, 2023 12:34:27 PM


അഭയാര്‍ത്ഥികളുമായി പോയ ബോട്ട് മുങ്ങി; 19ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു



ടുണീഷ്യ: അഭയാര്‍ത്ഥികളുമായി എത്തിയ ബോട്ട് മുങ്ങി 19ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. ടുണീഷ്യന്‍ തീരത്താണ് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങിയത്. ഇറ്റലിയിലേക്ക് എത്താനുള്ള ശ്രമത്തിനിടയിലാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. 


മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ടുണീഷ്യന്‍ കോസ്റ്റ് ഗാര്‍ഡ് വിശദമാക്കുന്നത്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് അപകടത്തില്‍പ്പെട്ട ബോട്ടില്‍ നിന്ന് വീണ്ടും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ടുണീഷ്യന്‍ മേഖലയായ മാഹ്ദിയ തീരത്തിന് സമീപത്ത് വച്ചാണ് ബോട്ട് മുങ്ങിയത്.


കഴിഞ്ഞ നാല് ദിവസങ്ങളിലായി ഇറ്റലിയിലേക്ക് എത്താനുള്ള ശ്രമത്തിനിടയില്‍ മുങ്ങിപ്പോയത് നാല് ബോട്ടുകളാണ്. ഇതിലുണ്ടായിരുന്ന യാത്രക്കാരില്‍ 67ഓളം പേരാണ് കൊല്ലപ്പെട്ടത്. ഇതിനോടകം 80 ല്‍ അധികം ബോട്ടുകളെയാണ് കോസ്റ്റ് ഗാര്‍ഡ് തടഞ്ഞ് തിരികെ അയച്ചത്. 3000ത്തോളം ആളുകളാണ് ഈ ബോട്ടുകളിലുണ്ടായിരുന്നതെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് ഇറ്റലിയിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം തുടരുന്നത്. 






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K