16 April, 2023 07:51:33 PM


വന്ദേഭാരത് മംഗലാപുരം വരെ നീട്ടണം: ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്ത് നൽകി



തിരുവനന്തപുരം: വന്ദേഭാരത് ട്രെയിന്‍ മംഗലാപുരം വരെ നീട്ടണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഈ ആവശ്യം ഉന്നയിച്ച് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്ത് നൽകി. കേരളത്തിന്‍റെ മുഴുവന്‍ പ്രാതിനിധ്യം ഉറപ്പാക്കണമെങ്കില്‍ വന്ദേഭാരത് മംഗലാപുരം വരെ നീട്ടണം എന്ന് കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.


നിരവധി മലയാളികൾ താമസിക്കുന്ന സ്ഥലവും കൂടുതൽ മലയാളികൾ വന്ന് പോകുന്ന സ്ഥലം കൂടിയാണ് മംഗലാപുരം. മംഗലാപുരം-തിരുവനന്തപുരം യാത്ര പലപ്പോഴും പ്രതിസന്ധിയിലാണ്. ആവശ്യത്തിനു ട്രെയിനുകള്‍ ഇല്ലാത്ത അവസ്ഥ നിലനില്‍ക്കുന്നുണ്ട്.  കാസര്‍ഗോഡ് അവഗണിക്കുന്നു എന്ന വികാരം ശക്തമാണ്. ഇതൊഴിവക്കാന്‍ മംഗലാപുരം വരെ നീട്ടുന്നത് ഉചിതമായിരിക്കും. മാത്രമല്ല റീജണൽ കാൻസർ സെൻ്ററിലേക്ക് ചികിത്സക്ക് വരുന്നവർക്കും അത് അനുഗ്രഹമാവും. ഇതെല്ലാം പരിഗണിച്ച് വന്ദേഭാരത് ട്രൈൻ കാസർഗോഡ് വരെ നീട്ടമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ ചെന്നിത്തല ആവശ്യപ്പെട്ടു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K