25 April, 2023 12:35:52 PM


പ്രധാനമന്ത്രി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്തു; തലസ്ഥാനത്ത് കനത്ത സുരക്ഷ



തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്തു.  വന്ദേഭാരത് എക്സ്പ്രസ്സിന്‍റെ ഫ്ലാഗ് ഓഫും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കാൻ പ്രധാനമന്ത്രി രാവിലെ തന്നെ തിരുവനന്തപുരത്തെത്തി.  

കർശന സുരക്ഷാ വലയത്തിലാണ് തലസ്ഥാന നഗരം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ , ശശിതരൂർ, അശ്വനി വൈഷ്ണവ് അടക്കമുള്ളവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് മുൻപായി പ്രധാനമന്ത്രി കുട്ടികളുമായി  സംവദിച്ചിരുന്നു. തുടർന്ന് പ്രധാനമന്ത്രി ചടങ്ങുകൾ നടക്കുന്ന വേദിയിലേക്ക് പുറപ്പെട്ടു. കേരള വേഷമായ മുണ്ടും ഷർട്ടുമാണ് അദ്ദേഹം ധരിച്ചിരുന്നത്. വാട്ടർ മെട്രൊയുടെ അടക്കം ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിർവ്വഹിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K