16 May, 2023 03:37:13 PM


8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, ചൂട് 4ഡിഗ്രി വരെ ഉയർന്നേക്കും



തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 8 ജില്ലകളില്‍ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 36°C വരെയും, കണ്ണൂർ,മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ 35°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സാധാരണയെക്കാൾ 2 °C – 4 °C കൂടുതൽ ചൂട് അനുഭവപ്പെടാനാണ് സാധ്യത.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം 2023 ഇന്ന് (മഞ്ഞ അലർട്ട്) മലയോര പ്രദേശങ്ങൾ ഒഴികെ, ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസസ്ഥാ വകുപ്പ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K