25 May, 2023 12:18:34 PM


അഴിമതിക്കാരെ സംരക്ഷിക്കില്ല; സര്‍ക്കാര്‍ ജീവനക്കാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി



തിരുവനന്തപുരം: പാലക്കയത്ത് കൈക്കൂലി കേസിൽ വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിൽ നിന്ന് ലക്ഷങ്ങൾ കണ്ടെടുത്ത സാഹചര്യത്തിൽ  സര്‍ക്കാര്‍ ജീവനക്കാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി. 

എങ്ങനെ അഴിമതി നടത്താം എന്ന് ഡോക്ടറേറ്റ് എടുത്തവരുണ്ട്. ഒരാൾ വ്യാപകമായി അഴിമതി നടത്തുകയാണ്. വഴിവിട്ട എല്ലാ കാര്യങ്ങളും ചെയ്യുകയാണ്. ഇത്തരമൊരു ജീവിതം ഈ മഹാൻ നയിക്കുമ്പോൾ ഓഫീസിലെ മറ്റുള്ളവർക്ക് ഒന്നുമറിയില്ല എന്ന് പറയാനാകുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഒരു വിഭാഗം ഇത്തരം അഴിമതിയുടെ രുചി അറിഞ്ഞവരാണ്. 

അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന നിലപാടാണ് സർക്കാരിന്. ജനപക്ഷത്തായിരിക്കണം സർക്കാർ ജീവനക്കാർ. അഴിമതി നടത്തി രക്ഷപ്പെട്ട് എല്ലാ കാലവും നടക്കാനാകില്ല. അപചയം പൊതുവിൽ അപമാനകരമല്ല. സംസ്ഥാനത്തെ പൊതുവായ രീതി സ്വീകരിച്ച് ഉദ്യോഗസ്ഥർ മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K