03 June, 2023 02:38:27 PM


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത



തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വിഭാഗം. ഇടി, മിന്നൽ, കാറ്റ് എന്നിവയ്ക്കുമുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. ജൂൺ 3 മുതൽ ജൂൺ 5 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

മാത്രമല്ല, കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കാറ്റിനുമുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.

അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യത

തെക്ക് കിഴക്കൻ അറബിക്കടലിൽ ജൂൺ 5 ഓടെ ചക്രവാതചുഴി (Cyclonic Circulation) രൂപപ്പെടാൻ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദമായി  ശക്തി പ്രാപിക്കാൻ സാധ്യതയും പ്രവചിക്കുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K