05 June, 2023 02:26:56 PM


അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു; വരും മണിക്കൂറുകളിൽ ന്യൂനമർദ്ദമായി മാറിയേക്കും



തിരുവനന്തപുരം: ‌‌തെക്ക് - കിഴക്കൻ അറബികടലിൽ ചക്രവാതചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. തുടർന്നുള്ള 48 മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദ്ദമായി മാറാനുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, സംസ്ഥാനത്ത് കാലവർഷമെത്താൻ ഇനിയും വൈകുമെന്നാണ് വിലയിരുത്തൽ. മിനിക്കോയ് തീരത്തായുള്ള കാലവർഷത്തിന് കാര്യമായ പുരേഗതിയില്ല. തെക്ക് - പടിഞ്ഞാറൻ കാറ്റിന്‍റെ ഗതി ഇനിയും അനുകൂലമാകാത്തതിനാലാണ് കാലവർഷം കേരളത്തിലെത്താൻ വൈകുന്നത്. അതേസമയം, മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ലക്ഷ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K