12 June, 2023 02:49:25 PM


ഉഴവൂർ വിജയന്‍റെ കുടുംബത്തിന് ധനസഹായം: മുഖ്യമന്ത്രിക്ക് എതിരെയുളള ഹർജി തള്ളി



കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഉഴവൂർ വിജയന്‍റെ കുടുംബത്തിന് ധനസഹായം നൽകിയ സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരൻ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്ന് കോടതി പറഞ്ഞു. അതോടൊപ്പം പത്രവാർത്തകൾ മാത്രം തെളിവായി പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകി . ധനസഹായം നൽകിയ നടപടി റദ്ദാക്കണമെന്ന ആവശ്യവും കോടതി തള്ളി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K