13 June, 2023 10:08:24 AM


തീയും വിഷപ്പുകയും തുപ്പി മയോൺ അഗ്നിപർവതം: 13,000 പേ​രെ ഒ​ഴി​പ്പി​ച്ചു



ഡ​ര​ഗ: ഫി​ലി​പ്പീ​ൻ​സി​ലെ മ​യോ​ൺ അ​ഗ്നി​പ​ർ​വ​ത​ത്തി​ൽ നി​ന്ന് ചാ​ര​വും വി​ഷ​വാ​ത​ക​ങ്ങ​ളും ഉ​യ​രാ​ൻ തു​ട​ങ്ങി​യ​തോ​ടെ ആ​ൽ​ബേ പ്ര​വി​ശ്യ​യി​ൽ ​നി​ന്ന് 13,000 പേ​രെ ഒ​ഴി​പ്പി​ച്ചു. ഇ​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും അ​ഗ്നി​പ​ർ​വ​ത​ത്തി​ന​ടു​ത്തു​ള്ള കാ​ർ​ഷി​ക ​ഗ്രാ​മ​ങ്ങ​ളി​ൽ ഉ​ള്ള​വ​രാ​ണ്.

ത​ല​സ്ഥാ​ന​മാ​യ മ​നി​ല​യ്ക്ക് 330 കി​ലോ​മീ​റ്റ​ർ തെ​ക്കു​കി​ഴ​ക്കാ​യി സ്ഥി​തി​ചെ​യ്യു​ന്ന മ​യോ​ൺ, രാ​ജ്യ​ത്തെ 24 സ​ജീ​വ അ​ഗ്നി​പ​ർ​വ​ത​ങ്ങ​ളി​ലൊ​ന്നാ​ണ്. 1814-ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 1,200 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ഒ​രു ന​ഗ​രം മു​ഴു​വ​ൻ മ​ണ്ണി​ന​ടി​യി​ലാ​വു​ക​യും ചെ​യ്തി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K