13 June, 2023 11:02:29 AM


സൗദിക്ക് ചരിത്ര നിമിഷം; 'റി​യാ​ദ് എ​യ​ർ വി​മാ​നം' റി​യാ​ദി​ന് മു​ക​ളി​ലൂ​ടെ പ​റ​ന്നു



റി​യാ​ദ്: സൗ​ദി​യു​ടെ പു​തി​യ ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ റി​യാ​ദ് എ​യ​ർ വി​മാ​നം റി​യാ​ദി​ന് മു​ക​ളി​ലൂ​ടെ പ​റ​ന്നു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ കിം​ഗ് ഖാ​ലി​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നാ​ണ് റി​യാ​ദ് എ​യ​റി​ന്‍റെ ബോ​യിം​ഗ് 787 ഡ്രീം ​ലൈ​ന​ർ വി​മാ​നം ആദ്യമായി പ​റ​ന്നു​യ​ർ​ന്ന​ത്. നി​ര​വ​ധി പേ​രാ​ണ് ച​രി​ത്ര നി​മി​ഷ​ത്തി​ന് സാ​ക്ഷി​യാ​യ​ത്.

കിം​ഗ് അ​ബ്ദു​ള്ള സാ​മ്പ​ത്തി​ക മേ​ഖ​ല, കിം​ഗ് ഖാ​ലി​ദ് ഗ്രാ​ൻ​ഡ് മ​സ്ജി​ദ്, കിം​ഗ് ഫ​ഹ​ദ് റോ​ഡി​ന്‍റെ വ​ശ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ഉ​യ​രം കൂ​ടി​യ കിം​ഗ്ഡം ട​വ​ർ, ഫൈ​സ​ലി​യ ട​വ​ർ എ​ന്നി​വ​യ്ക്ക് മു​ക​ളി​ലൂ​ടെ വി​മാ​നം താ​ഴ്ന്നു പ​റ​ന്നു. സൗ​ദി ഹോ​ക്‌​സി​ന്‍റെ ജെ​റ്റ് വി​മാ​ന​ത്തി​ൽ റോ​യ​ൽ സൗ​ദി എ​യ​ർ​ഫോ​ഴ്‌​സി​ന്‍റെ ഡി​സ്‌​പ്ലേ ടീം ​അ​നു​ഗ​മി​ച്ചു.

പ​ബ്ലി​ക് ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് ഫ​ണ്ടി​നു​വേ​ണ്ടി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​ന്‍ പ്ര​ഖ്യാ​പി​ച്ച​താ​ണ് റി​യാ​ദ് എ​യ​ര്‍. വ്യോ​മ​ഗ​താ​ഗ​ത മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് സം​ഭാ​വ​ന ന​ൽ​കു​ന്ന​തി​നും രാ​ജ്യ​ത്തി​ന്‍റെ ത​ന്ത്ര​പ​ര​മാ​യ സ്ഥാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് പു​തി​യ വി​മാ​ന ക​മ്പ​നി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

റി​യാ​ദ് ആ​സ്ഥാ​ന​മാ​യി ആ​രം​ഭി​ക്കു​ന്ന റി​യാ​ദ് എ​യ​ർ ലോ​ക​ത്തെ നൂ​റി​ലേ​റെ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K