17 June, 2023 07:07:59 AM


ആ​ണ​വാ​യു​ധ​ങ്ങ​ൾ ബെ​ലാ​റൂ​സി​ന് കൈ​മാ​റി​യ​താ​യി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ൻ



മോ​സ്കോ: യു​ക്രൈ​യ്നു​മാ​യു​ള്ള യു​ദ്ധം തു​ട​രു​ന്ന​തി​നി​ടെ ബെ​ലാ​റൂ​സി​ന് ആ​ണ​വാ​യു​ധ​ങ്ങ​ൾ കൈ​മാ​റി​യ​താ​യി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ൻ. സെ​ന്‍റ് പീ​റ്റേ​ഴ്‌​സ്ബ​ർ​ഗ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ക്ക​ണോ​മി​ക് ഫോ​റ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ക്ക​വെ​യാ​ണ് പു​ടി​ൻ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

"ആ​ദ്യ​ഘ​ട്ട ആ​ണ​വാ​യു​ധ​ങ്ങ​ൾ ബെ​ലാ​റൂ​സി​നു കൈ​മാ​റി​ക്ക​ഴി​ഞ്ഞു. ഇ​ത് ആ​ദ്യ​ത്തേ​തു മാ​ത്ര​മാ​ണ്. വേ​ന​ലി​ന്‍റെ അ​വ​സാ​നം, ഈ ​വ​ർ​ഷ​ത്തി​ന്‍റെ അ​വ​സാ​ന​ത്തി​ൽ ഞ​ങ്ങ​ൾ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കും'-​പു​ടി​ൻ പ​റ​ഞ്ഞു. ജൂ​ലൈ​യി​ൽ പ്ര​ത്യേ​ക സം​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ൾ ത​യാ​റാ​യ​ശേ​ഷം ത​ന്ത്ര​പ്ര​ധാ​ന ആ​ണ​വാ​യു​ധ​ങ്ങ​ൾ വി​ന്യ​സി​ക്കാ​ൻ തു​ട​ങ്ങു​മെ​ന്ന് പു​ടി​ൻ നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു.


പു​ടി​ന്‍റെ ഉ​റ്റ​സു​ഹൃ​ത്താ​ണ് ബെ​ലാ​റൂ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ർ ലൂ​ക​ഷെ​ൻ​കോ. റ​ഷ്യ​യെ സ​ഹാ​യി​ക്കാ​നാ​യി ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ് ആ​ണ​വാ​യു​ധ​മു​ക്ത രാ​ഷ്ട്ര​പ​ദ​വി നീ​ക്കി ബെ​ലാ​റൂ​സ് ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി പാ​സാ​ക്കി​യ​ത്. യു​എ​സും നാ​റ്റോ സൈ​നി​ക സ​ഖ്യ​വും യു​ക്രൈ​യ്നു പി​ന്തു​ണ അ​റി​യി​ച്ച​പ്പോ​ള്‍​ത​ന്നെ ബെ​ലാ​റൂ​സി​ലേ​ക്ക് ആ​ണ​വാ​യു​ധ​ങ്ങ​ൾ മാ​റ്റു​മെ​ന്ന് പു​ടി​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K