24 June, 2023 01:19:39 PM


പുരാവസ്തു തട്ടിപ്പു കേസ്: കെ സുധാകരന്‍റെ കൂട്ടാളികളിലേക്കും അന്വേഷണം



തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ കൂട്ടാളികളിലേക്കും അന്വേഷണം. സുധാകരന്‍റെ അനുയായിയും എറണാകുളത്തെ കോൺഗ്രസ് നേതാവുമായ എബിൻ എബ്രാഹാമിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.

സുധാകരനും മോൺസണുമായുള്ള കൂടിക്കാഴ്ചകളിലെല്ലാം എബിന്‍റെ സാന്നിധ്യമുണ്ടായിരുന്നു. എബിനുമായി മോൺസൺ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ട്. മാത്രമല്ല പരാതിക്കാരെ സ്വാധിനീക്കാൻ ശ്രമിച്ച എബിന്‍റെ ദൃശ്യ ങ്ങളും ഫോൺ രേഖകളടക്കമുള്ള തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

അതേസമയം സുധാകരനെ അറസ്റ്റ് ചെയ്തതതിൽ സംസ്ഥാനത്തൊട്ടാകെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇന്നും നാളെയും കരിദിനമായി ആചരിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K