25 June, 2023 10:55:13 AM


ഇന്ത്യന്‍ കായിക രംഗത്തെ നിര്‍ണായക നേട്ടമായ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയിട്ട് ഇന്ന് 40 വയസ്സ്



ന്യൂഡല്‍ഹി: ഇന്ത്യന്‍ കായിക രംഗത്തെ നിര്‍ണായക നേട്ടമായ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയിട്ട് ഇന്ന് 40 വയസ്സ്. ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിട്ട് ഇന്നേക്ക് 91 വര്‍ഷം പിന്നിടുന്നതും മറ്റൊരു നാഴികക്കല്ല്. ഇതുരണ്ടും സംഭവിച്ചത് ക്രിക്കറ്റിന്റെ മക്ക എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ലോര്‍ഡ്സ് സ്റ്റേഡിയത്തിലായതും തികച്ചു യാദൃശ്ചികം.

ലോക കപ്പ് കളിക്കാനായി കപിലും സംഘവും ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയപ്പോള്‍ സെമി ഫൈനല്‍ പോലും കടക്കില്ല എന്നായിരുന്നു കായിക നിരീക്ഷകരുടെ വിലയിരുത്തല്‍. 

വിവിയന്‍ റിച്ചാര്‍ഡും, ഡെസ്മണ്ട് ഹെയ്ന്‍സും, റിച്ചി റിച്ചാര്‍ഡ്‌സനുമൊക്കെ അടങ്ങുന്ന ലോകോത്തര ടീമായ വെസ്റ്റ് ഇന്‍ഡീസുമായുള്ള ഫൈനല്‍ മത്സരം അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയ്ക്ക് വാട്ടര്‍ലൂവാകും എന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ പ്രവചനങ്ങളെ കാറ്റില്‍ പറത്തി കപിലും കൂട്ടരും ലോകകപ്പില്‍ മൂത്തമിട്ടു. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 183 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. മദല്‍ ലാലിന്റെയും മൊഹീന്ദര്‍ അമര്‍നാഥിന്റെയും മൂന്ന് വിക്കറ്റ് നേട്ടം ഇന്ത്യന്‍ ടീമിന് നിര്‍ണായകമായി. 43 റണ്‍സിന് വെസ്റ്റ് ഇന്‍ഡീസിനെ പരാജയത്തിന്റെ കയ്പ്പ്‌നീര് കുടിപ്പിച്ച്‌ കപിലും സംഘവും കന്നി ലോക കപ്പ് സ്വന്തമാക്കി, നാട്ടിലേക്ക് വിമാനം കയറി. ക്രിക്കറ്റിനു ഇന്ത്യയില്‍ കിട്ടുന്ന സ്വീകാര്യതയ്ക്ക് മുഖ്യ കാരണങ്ങളില്‍ ഒന്ന് 1983 ലോക കപ്പ് ജയം തന്നെ എന്നതില്‍ തര്‍ക്കമില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K