17 October, 2023 10:41:51 AM
സംസ്ഥാന സ്കൂൾ കായികമേള; ആദ്യ സ്വർണം സ്വന്തമാക്കി കണ്ണൂർ
തൃശ്ശൂർ: സംസ്ഥാന സ്കൂൾ കായികമേളയിലെ ആദ്യ സ്വർണം സ്വന്തമാക്കി കണ്ണൂർ. പെൺകുട്ടികളുടെ 3000 മീറ്ററിൽ ജിവിഎച്ച്എസ്എസ് കണ്ണൂരിലെ ഗോപിക ഗോപിക്കാണ് സ്വർണം ലഭിച്ചത്.
സ്കൂൾ കായികോത്സവത്തിന്‍റെ 65-മത് പതിപ്പിന് കുന്നംകുളം ഗവൺമെന്‍റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ തുടക്കമായി. പകൽ 3.30ന് കായികോത്സവം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 20 വരെ നീളുന്ന മേളയിൽ ആറ് വിഭാഗങ്ങളിലായി 96 ഇനങ്ങളിൽ 2680 കൗമാര താരങ്ങൾ അണിനിരക്കും.